ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ് തടയാൻ പുതിയ നീക്കവുമായി കുവൈത്ത്

  • 26/07/2023

കുവൈത്ത് സിറ്റി: ഡ്രൈവിംഗ് ലൈസൻസ് തട്ടിപ്പ് തടയുന്നതിനുള്ള പുതിയ നീക്കവുമായി കുവൈത്ത്. ഡ്രൈവിംഗ് ലൈസൻസുകളും വാഹന രജിസ്ട്രേഷനും ഉൾപ്പെടെ എല്ലാ ഇടപാടുകൾക്കും മൈ ഐഡന്റിറ്റി ആപ്ലിക്കേഷൻ വഴി അപ്രൂവൽ നൽകാനാണ് തീരുമാനം. ആഭ്യന്തര മന്ത്രിയു ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ തീരുമാനത്തിലൂടെ തട്ടിപ്പ് കണ്ടെത്തുന്നതിനും തടയുന്നതിനും സാധിക്കുമെന്ന് കുവൈത്ത് സൊസൈറ്റി ഫോർ ട്രാഫിക് സേഫ്റ്റിയുടെ തലവൻ ബദർ അൽ മറ്റർ പറഞ്ഞു.
കുവൈത്തിൽ അനുവദിച്ച ഡ്രൈവിംഗ് ലൈസൻസുകളുടെ എണ്ണത്തിൽ അമ്പരപ്പിക്കുന്ന തരത്തിലുള്ള കുതിച്ചുചാട്ടമാണ് ഉണ്ടായിട്ടുള്ലത്. ഇത് രാജ്യത്തെ മൊത്തത്തിലുള്ള ഗതാഗത സാഹചര്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ലൈസൻസ് നിലവിൽ കൈവശമുള്ള ചിലർ യഥാർത്ഥമായി അർഹതയുള്ളവരോ ആവശ്യമില്ലാത്തവരോ ആണ്. ഡ്രൈവിംഗ് ലൈസൻസുകൾ അനാവശ്യമായി ലഭിക്കുന്നത് തടയുന്നതിനും പൗരന്മാർക്കും പ്രവാസികൾക്കും ലൈസൻസ് നൽകുന്നതിന് ഇടയിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും ഈ മന്ത്രിതല തീരുമാനത്തിന്റെ അംഗീകാരം ആവശ്യമാണെന്നും അൽ മറ്റർ പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News