കുവൈത്തിൽ സൈബർ സുരക്ഷയ്ക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും വേണ്ടി കമ്മീഷൻ; ആവശ്യം ഉയരുന്നു

  • 26/07/2023



കുവൈത്ത് സിറ്റി: സിവിൽ സർവീസ് പേയ്‌മെന്റുകൾ ഭേദഗതി ചെയ്യുന്ന വിഷയം സംബന്ധിച്ചുള്ള ആർട്ടിക്കിളുകൾ ഉൾപ്പെടെ അജണ്ട പരിശോധിക്കുന്നതിനുള്ള സെഷൻ ഉദ്ഘാടനം ചെയ്ത് ദേശീയ അസംബ്ലി സ്പീക്കർ അഹ്മദ് അൽ സദൂൻ. രണ്ട് മണിക്കൂർ നീണ്ട സെഷനിൽ പൗരന്മാരുടെ പേയ്‌മെന്റുകൾ പരിഷ്‌ക്കരിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളാണ് നടന്നത്. ഇതിനിടെ സൈബർ സുരക്ഷയ്ക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനും വേണ്ടി ഒരു ട്രാൻസിഷണൽ കമ്മീഷൻ രൂപീകരിക്കണമെന്ന് നിരവധി അം​ഗങ്ങൾ ആവശ്യം ഉയർത്തി.

2018-2020 സാമ്പത്തിക വർഷാവസാനം ഭവന ക്ഷേമത്തിനായി പബ്ലിക് അതോറിറ്റി നടത്തുന്ന പദ്ധതികളുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ചുള്ള സർക്കാരിന്റെ കത്തുകളും അതോറിറ്റിയുടെ ദ്വി വാർഷിക റിപ്പോർട്ട് (2020-2021) സംബന്ധിച്ച് അഴിമതി വിരുദ്ധ അതോറിറ്റി മേധാവിയുടെ കത്തും അജണ്ടയിൽ ഉൾപ്പെടുന്നു. 2020 ജനുവരി മുതൽ 2020 സെപ്റ്റംബർ 30 വരെയുള്ള കാലയളവ് ഉൾക്കൊള്ളുന്ന റിപ്പോർട്ട് അഴിമതിയ്‌ക്കെതിരായ അതിന്റെ ശ്രമങ്ങൾ, രേഖപ്പെടുത്തിയിട്ടുള്ള ക്രമക്കേടുകൾ, അവ കൈകാര്യം ചെയ്യുന്നതിനുള്ള ശുപാർശകൾ എന്നിവയാണ് ചൂണ്ടിക്കാട്ടുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News