സാദ് അല്‍ അബ്‍ദുള്ള പ്രദേശത്ത് കണ്ടെയ്നറിന് തീപിടിച്ചു; ഒരു മരണം

  • 26/07/2023


കുവൈത്ത് സിറ്റി: സാദ് അല്‍ അബ്‍ദുള്ള പ്രദേശത്ത് കണ്ടെയ്നറിനറിന് തീപിടിച്ച് ഒരു മരണം. നിര്‍മ്മാണത്തിലുള്ള ഒരു വീടിന്‍റെ എതിര്‍ വശത്ത് കണ്ടെയ്നറിന് തീപിടിച്ചതായി സെൻട്രല്‍ ഓപ്പറേഷൻസ് വിഭാഗത്തില്‍ റിപ്പോര്‍ട്ട് ലഭിക്കുകയായിരുന്നു. തഹിര്‍ സെന്‍ററില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘം ഉടൻ പ്രദേശത്ത് എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. തീ അണച്ച് കണ്ടെയ്നര്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.കേസ് രജിസ്റ്റർ ചെയ്ത് അന്യോഷണം ആരംഭിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News