ഓ​ഗസ്റ്റ് ആദ്യ ആഴ്ച വരെ കടുത്ത ചൂട് തുടരും, ജഹ്‌റയിൽ 52° C ; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന താപനിലയെക്കുറിച്ച് കാലാവസ്ഥാ നിരീക്ഷകൻ

  • 26/07/2023



കുവൈത്ത് സിറ്റി: രാജ്യത്ത് ജൂലൈ അവസാനവും ഓ​ഗസ്റ്റ് ആഴ്ച വരെയും കടുത്ത ചൂട് തുടരുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനിലെ കാലാവസ്ഥാ നിരീക്ഷകൻ ഡോ. ഹസ്സൻ ദഷ്തി അറിയിച്ചു. താപനില ഏറ്റവും ഉയർന്ന നിലയിൽ ആയിരിക്കും. കുവൈത്തിലും ലോകത്തിന്റെ മറ്റു പല ഭാഗങ്ങളിലും സാധാരണയായി ഏറ്റവും ചൂടേറിയ മാസമാണ് ജൂലൈയെന്നും അദ്ദേഹം പറഞ്ഞു. ചില വീഡിയോ ക്ലിപ്പുകളിൽ താപനില 56 ഡി​ഗ്രി സെൽഷ്യസിലേക്ക് എത്തിയെന്നുള്ള വിവരങ്ങളെ കുറിച്ചും അൽ ദഷ്തി സംസാരിച്ചു. താപനില അളക്കുന്നതിനുള്ള ഈ രീതി അംഗീകരിക്കപ്പെട്ടിട്ടില്ല. അംഗീകൃതമല്ലാത്ത രീതിയിൽ അളക്കുന്നത് 60, 70, അല്ലെങ്കിൽ 80 എന്നിങ്ങനെയുള്ള റെക്കോർഡ് ഡിഗ്രികൾ വരെ താപനില എത്തിയെന്ന് കാണിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാഹനങ്ങളിൽ കാണിക്കുന്ന താപനില മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചായിരിക്കും.

ചില കാറുകളിൽ താപനില സൂചകത്തിന്റെ  ആശയക്കുഴപ്പത്തെക്കുറിച്ചും, ഉദാഹരണത്തിന് കഴിഞ്ഞ ദിവസങ്ങളിൽ 60 ° C മുകളിലുള്ള താപനില സോഷ്യൽ മീഡിയയിലും മറ്റുള്ളവയിലും പ്രചരിക്കുന്ന കാര്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. എഞ്ചിന്റെ താപനില, അസ്ഫാൽറ്റ്, ഇരുമ്പ്, ഗതാഗതക്കുരുക്കിന്റെ തീവ്രത, ഇരുണ്ട നിറങ്ങളുടെ ഘടകം, മറ്റ് സ്വാധീനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങൾ വാഹനത്തിലെ താപനില സൂചകത്തെ  ബാധിക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News