കുവൈത്തിൽ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട ഏഴ് പേരുടെ വധശിക്ഷ ഇന്ന് നടപ്പാക്കും

  • 27/07/2023


കുവൈത്ത് സിറ്റി: കൊലപാതകം, മയക്കുമരുന്ന്, തീവ്രവാദം തുടങ്ങിയ വിവിധ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട ഏഴ് പേരുടെ വധശിക്ഷ ഇന്ന് നടപ്പാക്കും. പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിലെ ചീഫ് ക്രിമിനൽ എക്സിക്യൂഷൻ പ്രോസിക്യൂട്ടർ, കറക്ഷണൽ സ്ഥാപനങ്ങൾക്കായുള്ള ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി, കറക്ഷണൽ സ്ഥാപനങ്ങളുടെ ഡയറക്ടർ ജനറൽ, ക്രിമിനൽ എക്സിക്യൂഷൻ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജനറൽ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇന്ന് രാവിലെ സെൻട്രൽ ജയിൽ കെട്ടിടത്തിൽ വധശിക്ഷനടപ്പാക്കും .

കുറ്റവാളികളില്‍ കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട ഒരു പൗരനും രണ്ട് ഈജിപ്തുകാരുമുണ്ട്. പൗരത്വം വ്യക്തമല്ലാത്ത രണ്ട് പേരാണ് ഉള്ളത്.  അവരിൽ ഒരാൾ അൽ സാദിഖ് മസ്ജിദ് സ്ഫോടനം സംഭവത്തില്‍ ശിക്ഷിക്കപ്പെട്ടതാണ്. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരു ഇന്ത്യക്കാരനും മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട ശ്രീലങ്കൻ പൗരന്‍റെയും വധശിക്ഷ ഇന്ന് നടപ്പാക്കും. 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News