ജഹ്റയിൽ വാട്ടർ ഹീറ്റര്‍ പൊട്ടിത്തെറിച്ചു; രണ്ട് പ്രവാസികള്‍ക്ക് പരിക്ക്

  • 27/07/2023


കുവൈത്ത് സിറ്റി: ജഹ്റ വ്യാവസായിക നഗരത്തിലെ സ്റ്റോറിൽ വാട്ടര്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ച് രണ്ട് പ്രവാസികള്‍ക്ക് പരിക്ക്. ജഹ്‌റ ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു സ്റ്റോറിന്‍റെ മേൽക്കൂര വാട്ടര്‍ ഹീറ്റര്‍ പൊട്ടിത്തെറിച്ച് തകർന്നതായി സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നു. ജഹ്റ, ജഹ്റ അല്‍ ഹര്‍ഫി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സംഘം ഉടൻ സംഭവ സ്ഥലത്ത് എത്തി. വളരെ വേഗം കെട്ടിടത്തില്‍ അകപ്പെട്ടവരെ ഒഴിപ്പിക്കാൻ ഫയര്‍ഫോഴ്സിന് സാധിച്ചു. രണ്ട് പ്രവാസി ജീവനക്കാര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. അതേസമയം, സാല്‍മി റോഡിൽ മാലിന്യത്തിന് തീപിടിച്ചതും ആശങ്കയുണ്ടാക്കി. ജഹ്റ, അല്‍ സൗര്‍ ഫയര്‍ഫോഴ്സ് സംഘങ്ങള്‍ കൃത്യസമയത്ത് എത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ അപകടങ്ങള്‍ ഒഴിവായി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News