കാണികളെ ആകർഷിച്ച് 'അവന്യൂസ് 2023' കാർണിവൽ

  • 27/07/2023

കുവൈത്ത് സിറ്റി: ജനങ്ങളെ ആകർഷിച്ചും ശ്രദ്ധ നേടിയും "അവന്യൂസ് 2023" കാർണിവൽ. അവന്യൂസിന്റെ ഈ വർഷത്തെ വിനോദ പ്രവർത്തനങ്ങളുടെ ഭാ​ഗമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് കാർണിവലിന് തു‌ടക്കമായത്. ജൂലൈ 29 വരെ കാർണിവൽ തുടരും. അർജന്റീന, ജപ്പാൻ, ഇറ്റലി, യുഎസ്, ന്യൂസിലാൻഡ്, ചിലി, ഹോങ്കോംഗ് തുടങ്ങി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏറ്റവും പ്രശസ്തരായ 11 കലാകാരന്മാരാണ് കാർണിവലിന്റെ മാറ്റ് കൂട്ടുന്നതിനായി എത്തിയിരിക്കുന്നത്. അക്രോബാറ്റിക് സ്കിൽസ്, സർക്കസ്, സംഗീതം, ആകർഷകമായ മൊബൈൽ ഷോകൾ, ഒപ്റ്റിക്കൽ ഇല്യൂഷൻസ് തുടങ്ങി അവന്യൂസ് മാൾ സന്ദർശിക്കുന്നവർക്ക് അതിശയകരമായ അനുഭവം പകർന്നു കൊണ്ടാണ് കാർണിവൽ പുരോ​ഗമിക്കുന്നത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News