കുവൈത്തിൽ മൂന്ന് ഓട്ടോണോമസ് വാ​ഹനങ്ങൾ പരീക്ഷിച്ച് യുഎസ് ആർമി

  • 27/07/2023

കുവൈത്ത് സിറ്റി: കുവൈത്തിലെ ഉദൈരി റേഞ്ചിലെ ക്യാമ്പ് ബ്യൂറിംഗിൽ സസ്റ്റെയ്ൻമെന്റ് ഓപ്പറേഷൻസിനിടെ മൂന്ന് ഓട്ടോണോമസ് വാ​ഹനങ്ങൾ പരീക്ഷിച്ച് യുഎസ് ആർമി. കുവൈത്ത് ലാൻഡ് ഫോഴ്സിനെ പ്രതിനിധീകരിച്ച് കേണൽ ഫഹദ് ബുറെസ്ലി ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ സഹകരണ ബന്ധത്തിന്റെ ആഴത്തെ പ്രശംസിച്ചു. ചക്രങ്ങളുള്ള ഉപകരണങ്ങൾ വഹിക്കുന്ന ആയുധങ്ങളിലും മെക്കാനിസങ്ങളിലും ഏറ്റവും പുതിയ സാങ്കേതിക വിദ്യയും പുതുമകളും അവതരിപ്പിക്കാൻ യുഎസ് ആർമി സെൻട്രൽ എപ്പോഴും താൽപ്പര്യപ്പെടുന്നുണ്ട്. 

അത് 2026ൽ യുഎസ് സേവനത്തിൽ കൊണ്ട് വരാനാണ് ശ്രമിക്കുന്നത്. ഏറ്റവും പുതിയ ഓട്ടോണമസ് വാഹനങ്ങൾ പ്രവർത്തിക്കുന്നത് പുതിയ സംവിധാനത്തിലൂടെയാണ്. കുവൈത്തിലാണ് ഇത്തരത്തിലുള്ള ആദ്യ പരീക്ഷണം നടത്തിയിരിക്കുന്നത്. ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ വ്യാപ്തിയെ പ്രതിഫലിപ്പിക്കുന്നതും കൂടുതൽ സംയുക്ത പരിശീലനത്തിനും സഹകരണത്തിനും അവസരമാണിതെന്നും ഫഹദ് ബുറെസ്ലി പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News