ലോകകപ്പ്, ഏഷ്യാ കപ്പ് യോ​ഗ്യത; കുവൈത്തും ഇന്ത്യയും ഒരു ​ഗ്രൂപ്പിൽ

  • 27/07/2023



കുവൈത്ത് സിറ്റി: 2026 ലോകകപ്പിനും 2027 ഏഷ്യാ കപ്പിനുമുള്ള ഏഷ്യൻ ടീമുകളുടെ യോ​ഗ്യത മത്സരങ്ങൾക്കുള്ള ​ഗ്രൂപ്പ് ഫിക്സ്ചർ തയാറായി.  മലേഷ്യൻ തലസ്ഥാനത്തെ ഏഷ്യൻ സോക്കർ ഫെഡറേഷന്റെ ആസ്ഥാനത്ത് നടന്ന നറുക്കെടുപ്പിൽ ​ഗ്രൂപ്പ് എയിൽ ഖത്തറിനും ഇന്ത്യയ്ക്കും ഒപ്പമാണ് കുവൈത്ത് ഉൾപ്പെട്ടിരിക്കുന്നത്. 36 ‌ടീമുകളെ ഒമ്പത് ​ഗ്രൂപ്പികളായി തിരിച്ചാണ് യോ​ഗ്യത മത്സരങ്ങൾ നടത്തുന്നത്. നാല് ടീമുകൾ വീതമാണ് ഓരോ ​ഗ്രൂപ്പിലും ഉള്ളത്. നവംബർ 16ന് ഇന്ത്യക്കെതിരെയാണ് കുവൈത്തിന്റെ ആദ്യ മത്സരം.

2026 ലോകകപ്പ് യുഎസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായും 2027 ഏഷ്യാ കപ്പ് സൗദി അറേബ്യയിലുമാണ് നടക്കുന്നത്. 2026 ലോകകപ്പിൽ ആകെ 48 ടീമുകൾക്കാണ് യോ​ഗ്യത ലഭിക്കുക. 45 ഏഷ്യൻ ടീമുകളാണ് യോ​ഗ്യതയ്ക്കായി പോരടിക്കുക. അഞ്ച് റൗണ്ടുകളായാണ് യോ​ഗ്യത മത്സരങ്ങൾ നടക്കുന്നത്. ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾക്ക് എഎഫ്സി ഏഷ്യൻ കപ്പിനും യോ​ഗ്യത നേടാം. ഒക്ടോബറിൽ നടക്കുന്ന ആദ്യ റൗണ്ട് യോഗ്യതാ മത്സരങ്ങളിൽ ടീമുകൾ ഏറ്റുമുട്ടും. കുവൈത്ത്, ഇന്ത്യ, ഖത്തർ എന്നിവരെ കൂടാതെ മം​ഗോളിയ അല്ലെങ്കിൽ അഫ്​ഗാനിസ്ഥാൻ എന്നീ ടീമുകളാണ് ​ഗ്രൂപ്പ് എയിൽ ഏറ്റുമുട്ടുക.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News