കുവൈത്തിന്റെ പതാക കത്തിക്കുന്ന വീഡിയോ പ്രചരിച്ചു; ഊർജിത അന്വേഷണവുമായി കുവൈത്തും ഈജിപ്തും

  • 27/07/2023



കുവൈത്ത് സിറ്റി: സാമൂഹ്യ മാധ്യമങ്ങളിൽ കുവൈത്തിന്റെ പതാക കത്തിക്കുന്ന വീഡിയോ പ്രചരിച്ചതിനെ തുടർന്ന് കർശന നടപടികൾ. സംഭവത്തിന്റെ യാഥാർത്ഥ്യം കണ്ടെത്താൻ വിദേശകാര്യ മന്ത്രാലയം ഈജിപ്തിലെ ബന്ധപ്പെട്ട അതോറിറ്റികൾക്കൊപ്പം സഹകരിച്ചാണ് അന്വേഷണം നടത്തുന്നത്. കുവൈത്തും ഈജിപ്തും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ ദൃഢതയെയും ഇരു രാജ്യങ്ങൾക്കുമിടയിലെ സഹകരണത്തെയും ബാധിക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനായി ഊർജിതമായ അന്വേഷണമാണ് നടത്തുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത അക്കൗണ്ട് ഉപയോഗിക്കുന്നയാൾ ഈജിപ്ഷ്യൻ ആണെന്നുള്ള സൂചനകൾ ഈജിപ്ത് നിഷേധിച്ചിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News