അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി കുവൈത്ത്

  • 27/07/2023

കുവൈത്ത് സിറ്റി: കൊലപാതകം, തീവ്രവാദം, മയക്കുമരുന്ന് തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ട അഞ്ച് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി കുവൈത്ത്. സെൻട്രൽ ജയിലിൽ വധശിക്ഷ നടപ്പാക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷൻ  മേൽനോട്ടം വഹിച്ചു. കുറ്റവാളികൾ ആസുത്രിത കൊലപാതകം നടത്തിയെന്നും രാജ്യത്തെ നിയമങ്ങൾ ലംഘിച്ചുവെന്നും ജുഡീഷ്യറിയുടെ വിധി പ്രകാരമാണ് അവരുടെ വധശിക്ഷ നടപ്പാക്കിയതെന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.

മുൻകൂട്ടി ആസൂത്രണം ചെയ്‌ത് കൊലപാതകശ്രമം, ഐഎസിൽ ചേർന്ന് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുക എന്നീ കുറ്റകൃത്യങ്ങൾക്കാണ് രാജ്യത്തെ ബിദൂനിയായ  ഒരാളെ വധശിക്ഷയ്ക്ക് വിധിച്ചത്. കൊലപാതക കുറ്റത്തിന് ഒരു കുവൈത്തി പൗരനെയും തൂക്കിലേറ്റി. കൊലപതാകം, വ്യഭിചാര കുറ്റകൃത്യത്തിൽ പങ്കാളിയാകുക എന്നീ കുറ്റങ്ങളാണ്  ഈജിപ്ഷ്യൻ പൗരൻ ചെയ്തത്. മറ്റൊരു അനധികൃത ബിദൂനിയെ  കൊലപാതക കുറ്റത്തിനും ശ്രീലങ്കൻ പൗരനെ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്നുമാണ് ശിക്ഷിച്ചത്. 7 പേരുടെ വധ ശിക്ഷ നടപ്പിലാക്കാനായിരുന്നു തീരുമാനം, കൊലപാതകക്കേസിൽ ഉൾപ്പെട്ട ഇന്ത്യക്കാരനുൾപ്പടെയുള്ള രണ്ടു പേരുടെ വധ ശിക്ഷ മാറ്റിവച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News