കുവൈത്തിൽ വധ ശിക്ഷയ്ക്ക് വിധിയ്ക്കപെട്ട ഇന്ത്യക്കാരന് താത്കാലിക ആശ്വാസം

  • 28/07/2023




ശ്രീലങ്കൻ യുവതിയെ കൊന്ന കേസിൽ കുവൈത്തിൽ  വധ ശിക്ഷയ്ക്ക് വിധിയ്ക്കപെട്ട ഇന്ത്യക്കാരന് താത്കാലിക ആശ്വാസം. എംബസിയുടെ കൃത്യമായ ഇടപെടൽ മൂലം തമിഴ്നാട് സ്വദേശി അൻബുദാസൻ നടേശന് ജീവൻ താല്ക്കാലികമായി നീട്ടി കട്ടിയത്.

കൊല്ലപ്പെട്ട ശ്രീലങ്ക സ്വദേശിനിയുടെ കുടുംബത്തിന് ബ്ളഡ് മണി നല്കിയതിനാലാണ് വധശിക്ഷ താൽക്കാലികമായി മാറ്റിയത്. 2015ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 

ഇന്ത്യൻ  സ്ഥാനപതി ആദർശ് സൈക്വയുടെ നേതൃത്വത്തിൽ കുവൈത്ത് ഉന്നത അധികൃതരുമായി ചർച്ച നടത്തി മാപ്പ് അപേക്ഷിക്കാനുള്ള സാവകാശം നൽകണമെന്ന് അഭ്യർത്ഥിച്ചതിനെതുടർന്നാണ് വധ ശിക്ഷ തടഞ്ഞത് 

ഇന്നലെയാണ് കൊലപാതകം, തീവ്രവാദം, മയക്കുമരുന്ന് തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ട ഏഴു പേരിൽ  അഞ്ചു കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കിയത്,   കുറ്റവാളികൾ ആസുത്രിത കൊലപാതകം നടത്തിയെന്നും രാജ്യത്തെ നിയമങ്ങൾ ലംഘിച്ചുവെന്നും ജുഡീഷ്യറിയുടെ വിധി പ്രകാരമാണ് അവരുടെ വധശിക്ഷ നടപ്പാക്കിയതെന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News