കുവൈത്തിൽ അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കിയ സംഭവത്തിൽ പ്രതികരിച്ച് യൂറോപ്യൻ യൂണിയൻ

  • 28/07/2023


കുവൈത്ത് സിറ്റി: കുവൈത്ത് അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കിയ സംഭവത്തിൽ പ്രതികരിച്ച് യൂറോപ്യൻ യൂണിയൻ. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റം ചുമത്തിയ ഒരാളുടെ ഉൾപ്പെടെ അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കിയതിൽ യൂറോപ്യൻ യൂണിയൻ ഖേദിക്കുന്നുവെന്ന് വക്താവ് നബില മർസാലി പറഞ്ഞു. കഴിഞ്ഞ നവംബറിലും കുവൈത്ത് വധശിക്ഷ നടപ്പാക്കിയിരുന്നു. രാജ്യത്ത് വധശിക്ഷയിൽ ഉണ്ടാകുന്ന വർധനയിൽ യൂറോപ്യൻ യൂണിയൻ ആശങ്ക പ്രകടിപ്പിച്ചു. യൂറോപ്യൻ യൂണിയൻ വധശിക്ഷയെ എല്ലാ സമയത്തും എല്ലാ സാഹചര്യങ്ങളിലും ശക്തമായി എതിർക്കും. കാരണം അത് മനുഷ്യത്വരഹിതമായ ശിക്ഷയാണ്. കുറ്റകൃത്യങ്ങൾ തടയുന്ന കാര്യത്തിൽ ഈ ശിക്ഷാരീതി ഫലപ്രദമല്ലെന്ന് തെളിഞ്ഞിട്ടുള്ളതാണ് ജീവിക്കാനുള്ള മൗലികാവകാശത്തെ ബാധിക്കുന്ന വധശിക്ഷ ശരിയായ ശിക്ഷയല്ലെന്നും നബില മർസാലി വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News