കുവൈത്തിൽ ഗാർഹിക തൊഴിലാളി ക്ഷാമം രൂക്ഷം; അതിവേഗ നടപടി വേണമെന്ന് വിദഗ്ധൻ

  • 28/07/2023

കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് പുതിയ രാജ്യങ്ങളുമായുള്ള ധാരണാപത്രം ഒപ്പിടുന്നത് വേഗത്തിലാക്കണമെന്ന് ഗാർഹിക തൊഴിൽ കാര്യങ്ങളിലെ സ്പെഷ്യലിസ്റ്റായ ബാസം അൽ ഷമ്മരി ആവശ്യപ്പെട്ടു. മാൻപവർ അതോറിറ്റിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ ബന്ധപ്പെട്ട എല്ലാ സർക്കാർ ഏജൻസികൾ ഇക്കര്യത്തിൽ വേഗത്തിൽ നടപടിയെടുക്കണം. ഗാർഹിക തൊഴിൽ മേഖല കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്നുണ്ട്. കൂടാതെ കരാർ കാലാവധി അവസാനിച്ച നൂറുകണക്കിന് തൊഴിലാളികൾ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ താത്പര്യപ്പെടുന്നുമുണ്ട്. 

തൊഴിലാളി ക്ഷാമം നികത്തുന്നതിനായി സ്വകാര്യ, ഗാർഹിക മേഖലകളിലേക്ക് പ്രവാസി തൊഴിലാളികളെ പുതിയ രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് മെയ് മാസത്തിൽ മാൻപവർ അതോറിറ്റിക്ക് നിർദേശം നൽകിയതാണ്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് അൽ ഷമ്മരി പറഞ്ഞു. പുതിയ തൊഴിൽ കയറ്റുമതി രാജ്യങ്ങളുമായി ധാരണാപത്രം ഒപ്പിടാൻ കഴിയുന്ന പദ്ധതികൾ വികസിപ്പിക്കുന്നതിന് വിദേശകാര്യ മന്ത്രാലയവുമായി ഏകോപനം നടത്തണമെന്നും ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദേശത്തിൽ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News