കുവൈത്ത് നാഷണൽ പെട്രോളിയം 95 ഒക്ടേൻ ഇന്ധനത്തിന്റെ ആദ്യ ഷിപ്പ്മെന്റ് കയറ്റുമതി ചെയ്യുന്നു

  • 28/07/2023

കുവൈത്ത് സിറ്റി: കെഎൻപിസി 95 ഒക്ടേൻ ഇന്ധനത്തിന്റെ ആദ്യ ഷിപ്പ്മെന്റ് കയറ്റുമതി ചെയ്യുന്നു. കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനി യൂറോപ്യൻ വിപണികളിലേക്ക് സൾഫറും ആരോമാറ്റിക് സംയുക്തങ്ങളും കുറവുള്ളതും അന്താരാഷ്ട്ര പാരിസ്ഥിതിക സവിശേഷതകളും മാനദണ്ഡങ്ങളും പാലിക്കുന്നതുമായ ഗ്യാസോലിൻ (ഒക്ടെയ്ൻ 95) ആണ് കയറ്റുമതി ചെയ്യുന്നത്. അൽ അഹമ്മദി തുറമുഖത്ത് 35,000 ടൺ ആണ് പസഫിക് സാറ എന്ന എണ്ണ ടാങ്കറിൽ കയറ്റുമതി ചെയ്യുന്നതെന്ന് ഫ്യൂവൽ സപ്ലൈ ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കമ്പനിയുടെ ഔദ്യോഗിക വക്താവുമായ ഗാനിം അൽ ഒറ്റൈബി പറഞ്ഞു. കുവൈത്ത് പെട്രോളിയം കോർപ്പറേഷന്റെ ആഗോള വിപണന മേഖലയുമായി സഹകരിച്ചും ഏകോപിപ്പിച്ചുമാണ് കയറ്റുമതി നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News