കുവൈത്തിൽ അഞ്ച് പ്രവാസികൾ നടത്തിയത് 100 ​​ഓളം വൈദ്യുതി കേബിൾ മോഷണങ്ങൾ

  • 28/07/2023



കുവൈത്ത് സിറ്റി: വൈദ്യുതി മന്ത്രാലയത്തിന്റെ പ്രോജക്ട് പ്രദേശത്ത് നിന്നും ട്രാൻസ്‌ഫോർമറുകളിൽ നിന്നും ഉപകരണങ്ങളും വൈദ്യുതി കേബിളുകളും മോഷ്ടിച്ചതിന്റെ നൂറോളം കേസുകളുടെ ഫയൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ക്ലോസ് ചെയ്തു. ഏഷ്യക്കാരായ അഞ്ച് പ്രവാസികളെ സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസങ്ങളിൽ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാസങ്ങളിൽ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മന്ത്രാലയത്തിന്റെ പദ്ധതികളിൽ നിന്ന് ഉപകരണങ്ങളും ഇലക്ട്രിക് കേബിളുകളും മോഷണം പോയ കേസുകൾ വർധിച്ചിരുന്നു. ഇതോടെ ഈ കേസുകൾ അന്വേഷിക്കുന്നതിന് ഒരു പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിലാണ് അഞ്ച് പ്രവാസികൾ ഇവ മോഷ്ടിച്ച് മിനി ബസിൽ അംഘര സ്ക്രാപ്പ് യാർഡിൽ വിറ്റതായി കണ്ടെത്തിയത്. ഒരു മോഷണ പ്രവർത്തനത്തിനിടെ പ്രതികളെ കയ്യോടെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ 100 ​​ഓളം മോഷണങ്ങൾ ഇവർ നടത്തിയതായും മോഷ്ടിച്ച വസ്തുക്കൾ അംഘര സ്‌ക്രാപ്‌യാർഡിന് വിറ്റതായും സമ്മതിച്ചു. അന്വേഷണം പൂർത്തിയാക്കിയ ശേഷം ഇവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News