കുവൈത്തിലെ ഇന്ത്യക്കാരുടെ എണ്ണം 1,020,000; ഗൾഫ് രാജ്യങ്ങളിൽ 8.8 മില്യണിലധികം പ്രവാസി ഇന്ത്യക്കാർ

  • 29/07/2023




കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിൽ 8.8 മില്യണിലധികം പ്രവാസി ഇന്ത്യക്കാർ താമസിക്കുന്നുണ്ടെന്ന് സർക്കാരിന്റെ ഔദ്യോ​ഗിക കണക്കുകൾ. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്ന് മറ്റൊരു രാജ്യത്ത് താമസിക്കുന്ന പ്രവാസി ഇന്ത്യക്കാർ  200 ലധികം രാജ്യങ്ങളിൽ ഉള്ളതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എൻആർഐകളിൽ 66 ശതമാനത്തിലധികവും ജീവിക്കുന്നത് ​ഗൾഫ് രാജ്യങ്ങളിലാണ്. ലോകമെമ്പാടും ഏകദേശം 13.4 മില്യൺ എൻആർഐകളാണ് ഉള്ളത്.. ജിസിസി രാജ്യങ്ങളിൽ തന്നെയാണ് ഏറ്റവും കൂടുതൽ പേരുള്ളത്.

2022 മാർച്ച് വരെയുള്ള കണക്കുകൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് പുറത്ത് വിട്ടത്. 3.4 മില്യണുമായി ഏറ്റവും കൂടുതൽ എൻആ‍ർഐകൾ ഉള്ളത് യുഎഇയിലാണ്. ജിസിസി കഴിഞ്ഞാൽ യുഎസിലും യുകെയിലുമാണ് എൻആർഐ ജനസംഖ്യ കൂടുതലുള്ളത്. മറ്റ് കണക്കുകൾ: യുഎഇ, 3.41 മില്യൺ, സൗദി അറേബ്യ, 2.59 മില്യൺ, കുവൈത്ത്, 1.02 മില്യൺ, ഖത്തർ, 740,000, ഒമാൻ, 770,000, ബഹ്‌റൈൻ, 320,000.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News