അതിർത്തി നിർണയിക്കാതെ അൽ ദുറയിൽ പര്യവേക്ഷണം തുടങ്ങാൻ കുവൈത്ത്

  • 29/07/2023



കുവൈത്ത് സിറ്റി: സമുദ്രാതിർത്തി നിർണയിക്കുന്നതിനുള്ള ചർച്ചകൾ ന‌ടത്താമെന്ന് ഒന്നിലധികം തവണ വ്യക്തമാക്കിയിട്ടും ഇറാൻ പ്രതികരിക്കാത്ത സാഹചര്യത്തിൽ അൽ ദുറ എണ്ണപ്പാടത്തിൽ പര്യവേക്ഷണങ്ങളുമായി കുവൈത്ത് മുന്നോട്ട്. അൽ ദുറയുടെ അവകാശം അം​ഗീകരിക്കണമെന്ന് കുവൈത്ത് കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയിരുന്നു. ഇറാനുമായുള്ള അതിർത്തി നിർണയത്തിന് കാത്തുനിൽക്കാതെ അൽ ദുറയിൽ പര്യവേക്ഷണവും ഉൽപ്പാദനവും കുവൈത്ത് ആരംഭിക്കുമെന്ന് ഓയിൽ മന്ത്രി ഡോ. സാദ് അൽ ബറാക്ക് പറഞ്ഞു.

കുവൈത്തിനും സൗദി അറേബ്യയ്ക്കും ഈ മേഖലയിൽ വ്യക്തമായ അവകാശം ഉള്ളതിനാൽ ഒരു ഓഹരി അവകാശപ്പെടുന്നതിന് മുമ്പ്  സമുദ്രാതിർത്തി നിർണയിക്കണണെന്ന് ഇരു രാജ്യങ്ങളും ഇറാനോട് ആവശ്യപ്പെട്ടിരുന്നു. അൽ ദുരയെ ചൊല്ലിയുള്ള പുതിയ തർക്കം ഇറാനിയൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ചർച്ച ചെയ്തതായി ഒരു ഇറാനിയൻ വ്യക്തമാക്കിയിരുന്നു. കുവൈത്തുമായി ചർച്ചകളിലേക്ക് മടങ്ങിക്കൊണ്ട് നയതന്ത്ര പരിഹാരമെന്ന് ആശയമാണ് ചർച്ചകളിൽ ഉണ്ടായത്. അൽ ദുറയിൽ ഇറാന്റെ ഒരു അവകാശവാദവും കുവൈത്ത് അംഗീകരിച്ചില്ല.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News