ബാച്ചിലേഴ്സിന്റെ അനധികൃത താമസം; ജൂൺ 11 മുതൽ 168 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു

  • 29/07/2023



കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ജൂൺ 11 മുതൽ 168 പ്രോപ്പർട്ടികളിലെ വൈദ്യുതി വിച്ഛേദിച്ചതായി അധികൃതർ അറിയിച്ചു. ബാച്ചിലേഴ്സിന്റെ അനധികൃത താമസം തടയുന്നതിനുള്ള ക്യാമ്പയിനിന്റെ ഭാ​ഗമായിട്ടാണ് നടപടിയെന്ന് ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ടീമിന്റെ ഡെപ്യൂട്ടി തലവൻ ആതേഫ് റമദാൻ, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിലെ സിംഗിൾസ് കമ്മിറ്റി അംഗമായ അഹമ്മദ് അൽ ഷമ്മരി എന്നിവർ അറിയിച്ചു.

വൈദ്യുതി ശൃംഘലയ്ക്കും ജനങ്ങൾക്കും അപകടമാകുന്ന ഇത്തരം നിയമലംഘനങ്ങൾ പൂർണമായി അവസാനിപ്പിക്കുന്നതിനായി കർശന പരിശോധനകളാണ് ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ടീമും സിംഗിൾസ് കമ്മിറ്റിയും ചേർന്ന് നടത്തി വരുന്നത്. ജലീബ് അൽ ഷുവൈഖ്, ഖൈതാൻ തുടങ്ങിയ ഉയർന്ന ജനസാന്ദ്രതയുള്ള വിവിധ പ്രദേശങ്ങളിൽ ക്യാമ്പയിനുകൾ തുടരുന്നുണ്ടെന്ന് അൽ ഷമ്മാരി പറഞ്ഞു. എല്ലാവരോടും, പ്രത്യേകിച്ച് റിയൽ എസ്റ്റേറ്റ് ഉടമകളോടും വിദേശ നിക്ഷേപകരോടും നിയമലംഘനങ്ങൾ ന‌ടത്തരുതെന്ന് അദ്ദേഹം നിർദേശിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News