90 രാജ്യങ്ങളിലായി 8,330 ഇന്ത്യൻ പൗരന്മാർ ജയിലുകളിൽ കഴിയുന്നുവെന്ന് കണക്കുകൾ; കുവൈത്തിൽ 446 പേർ

  • 29/07/2023

കുവൈത്ത് സിറ്റി: 90 രാജ്യങ്ങളിലായി 8,330 ഇന്ത്യൻ പൗരന്മാർ ജയിലുകളിൽ കഴിയുന്നുവെന്ന് കണക്കുകൾ. കേന്ദ്ര സർക്കാർ രാജ്യസഭയെ അറിയിച്ചതാണ് ഈ കണക്കുകൾ. യുഎഇയിൽ മാത്രം 1,611 ഇന്ത്യൻ പൗരന്മാരാണ് ജയിലിൽ കഴിയുന്നത്. സൗദി അറേബ്യയിൽ 1,461, നേപ്പാളിൽ 1,222, ഖത്തറിൽ 696, കുവൈത്തിൽ 446, മലേഷ്യയിൽ 341, പാക്കിസ്ഥാനിൽ 308, യുഎസിൽ 294, ബഹ്‌റൈനിൽ 277, യുകെയിൽ 249 എന്നിങ്ങനെയാണ് ഇന്ത്യൻ പൗരന്മാർ ജയിലിൽ കഴിയുന്നത്. 

കൂടാതെ, 178 ഇന്ത്യൻ പൗരന്മാർ ചൈനയിലും 157 പേർ ഇറ്റലിയിലും 139 പേർ ഒമാനിലും ജയിലുകളിൽ കഴിയുന്നു. വിദേശ ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കുന്നതിനും തിരിച്ചെത്തിക്കുന്നതിനുമായി ബന്ധപ്പെട്ട പ്രാദേശിക അതോറിറ്റികളുമായി നിരന്തരം പരിശ്രമങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പല രാജ്യങ്ങളിലും നിലവിലുള്ള ശക്തമായ സ്വകാര്യതാ നിയമങ്ങൾ കാരണം, ബന്ധപ്പെട്ട വ്യക്തി അത്തരം വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് സമ്മതം നൽകുന്നില്ലെങ്കിൽ പ്രാദേശിക അതോറിറ്റികൾ തടവുകാരെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടില്ലെന്നും അദ്ദേഹം അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News