വൈദ്യതി ലോഡിൽ റെക്കോർഡ് വർദ്ധനവ്; നിർദ്ദേശങ്ങളുമായി കുവൈറ്റ് വൈദ്യുതി മന്ത്രാലയം

  • 30/07/2023

കുവൈറ്റ് സിറ്റി : വൈദ്യുതി ഉപയോ​ഗം കുറയ്ക്കുന്നതിനുള്ള പൗരന്മാർക്കും താമസക്കാർക്കും മാർഗ്ഗനിർദ്ദേശങ്ങൾ നൽകി വൈദ്യുതി-ജല മന്ത്രാലയം. "ഉയർന്ന ഇലക്ട്രിക് ലോഡ് സൂചിക നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തം ഇരട്ടിയാക്കുന്നു, അതിന്റെ സുസ്ഥിരതയ്ക്കായി വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുക, വൈദ്യുത ലോഡുകളുടെ റെക്കോർഡ് വർധനയ്ക്ക് ശേഷം യുക്തിസഹമാക്കൽ നടപടികൾ അനിവാര്യമാണെന്ന് മന്ത്രാലയം വിശദീകരിച്ചു.

വൈദ്യുതി ഉപയോ​ഗം കുറയ്ക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ: 
ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്ററും മന്ത്രാലയവും പ്രസിദ്ധീകരിച്ച സർക്കുലറിൽ ഉയർന്ന ഇലക്ട്രിക്കൽ ലോഡ് സൂചിക എല്ലാവരുടെയും ഉത്തരവാദിത്തം കൂട്ടുന്നുണ്ടെന്ന് വ്യക്തമാക്കുന്നു. ആറ് നിർദേശങ്ങളാണ് പ്രധാനമായും മന്ത്രാലയം നൽകിയിട്ടുള്ളത്. പീക്ക് കാലയളവിൽ (വൈകുന്നേരം നാല് മുതൽ രാത്രി 12 വരെ) അത്യാവശ്യമല്ലാതെ വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കരുതെന്നുള്ളതാണ് സുപ്രധാന നിർദേശം.

മറ്റ് നിർദേശങ്ങൾ
ദിവസേന ഉപയോഗിക്കാത്ത സ്ഥലങ്ങളിൽ എയർ കണ്ടീഷണറുകൾ 26 ഡിഗ്രി സെൽഷ്യസ് താപനിലയിൽ സജ്ജമാക്കുക. 

ചാർജിംഗ് പ്രക്രിയ പൂർത്തിയായ ഉടൻ തന്നെ ഇലക്ട്രിക് ചാർജർ ഓഫ് ചെയ്യുക. 

രാവും പകലും ആവശ്യാനുസരണം മാത്രം വൈദ്യുതി ലൈറ്റുകൾ ഉപയോ​ഗിക്കുക..

ഊർജ്ജ സംരക്ഷണം ഉറപ്പാക്കുന്ന ലൈറ്റുകളുടെ ഉപയോ​ഗം

എയർ കണ്ടീഷനിംഗ് ഉപകരണങ്ങളുടെ പ്രവർത്തനം, പ്രത്യേകിച്ച് വേനൽക്കാലത്തിന് മുമ്പ് പരിശോധിക്കുകയും സർവ്വീസ് ചെയ്യുകയും വേണം.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News