ഒരാഴ്ച നീണ്ട കർശന പരിശോധനകൾ; ട്രാഫിക് നിയമലംഘനങ്ങൾക്ക് കുവൈത്തിൽ നിരവധി പേർ അറസ്റ്റിൽ

  • 30/07/2023


കുവൈത്ത് സിറ്റി: ഒരാഴ്ചയ്ക്കിടെ നടന്ന പരിശോധനകളിൽ പിടിയിലായ 11 പേരെ ഡ്രഗ് കൺട്രോൾ ജനറൽ അഡ്മിനിസ്ട്രേഷനിലേക്ക് റഫർ ചെയ്തതായി കണക്കുകൾ. എല്ലാ ഗവർണറേറ്റുകളിലും സുരക്ഷാ, ട്രാഫിക് പരിശോധന ക്യാമ്പയിനുകൾ അധികൃതർ ശക്തമാക്കിട്ടുണ്ട്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസ്‌ക്യൂ പൊലീസ് വാണ്ടഡ് ലിസ്റ്റിലുള്ള 14 വാഹനങ്ങൾ പിടികൂടുകയും ബന്ധപ്പെട്ട അതോറിറ്റയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. മോഷണം, സ്പോൺസറിൽ നിന്ന് ഒളിച്ചോട‌ൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ഏർപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുള്ള 35 പേരെയും റെസിഡൻസി പെർമിറ്റ് അവസാനിച്ച 60 പേരെയും പിടികൂടാനും ബന്ധപ്പെട്ട അതോറിറ്റയിലേക്ക് റഫർ ചെയ്യാനും സാധിച്ചു.

2250 ട്രാഫിക് നിയമലംഘനങ്ങളാണ് ഒരാഴ്ചക്കിടെ രേഖപ്പെടുത്തിയത്. ഇതിൽ 90 നിയമലംഘനങ്ങൾ അനുവദനീയമായതിൽ കൂടുതൽ ശബ്ദം ഉണ്ടാക്കിയതിനാണ്. ഭിന്നശേഷിയുള്ളവർക്കായി സജ്ജമാക്കിയ സ്ഥലത്ത് അനധികൃതമായ പാർക്ക് ചെയ്ത 85 നിയമലംഘനങ്ങളും കണ്ടെത്തി. രണ്ട് ജുവനൈലുകളെയും ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്തു. 22 മുതൽ 28 വരെ നടത്തിയ പരിശോധനകളുടെ വിവരങ്ങളാണ് അധികൃതർ പുറത്ത് വിട്ടത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News