മനുഷ്യക്കടത്തിൽ ഏർപ്പെടുന്നവർക്ക് കുവൈത്തിൽ ജീവപര്യന്തം വരെ തടവ്

  • 30/07/2023


കുവൈത്ത് സിറ്റി: മനുഷ്യക്കടത്തിനെ ചെറുക്കുന്നതിനും ഈ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെ ജീവപര്യന്തം വരെ തടവിനോ അല്ലെങ്കിൽ 15 വർഷം വരെ തടവോ ശിക്ഷിക്കുന്നതിനും കുവൈത്ത് ശ്രദ്ധേയമായ പരിശ്രമങ്ങൾ ന‌ടത്തുന്നുണ്ടെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ ബ്രിഗേഡിയർ ജനറൽ യൂസഫ് അൽ സെനീൻ. എല്ലാ വർഷവും ജൂലൈ 30ന് മനുഷ്യക്കടത്ത് തടയുന്നതിനുള്ള അന്താരാഷ്ട്ര ദിനം ആചരിക്കാറുണ്ട്. 

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ ന‌ടപടിയെടുക്കാൻ ഡിപ്പാർട്ട്മെന്റിന് സാധിച്ചുവെന്ന് അൽ സെനീൻ പറഞ്ഞു. ഇതുപ്രകാരം പ്രതികളിലൊരാൾക്ക് 15 വർഷം വരെ തടവ് ശിക്ഷ വിധിച്ചു. മറ്റൊരു കേസിലെ ശിക്ഷ ജീവപര്യന്തം വരെ എത്തി. മനുഷ്യക്കടത്ത് കേസുകൾ നിരീക്ഷിക്കുകയും ​ഗാർ​ഹിക തൊഴിലാളികളുടെ അവസ്ഥകൾ ചൂഷണം ചെയ്യുകയും ചെയ്തവരെ ബന്ധപ്പെട്ട അതോറിറ്റികളിലേക്ക് റഫർ ചെയ്തിരുന്നു. എന്നാൽ, പബ്ലിക് പ്രോസിക്യൂഷനിലും ജുഡീഷ്യറിയിലും ഇപ്പോഴും കേസുകൾ കെട്ടിക്കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News