ജലീബ് അൽ ഷുവൈഖിൽ ഭവന പദ്ധതി ഉടൻ ; 19, 20, 26 പ്ലോട്ടുകൾ പൊളിച്ചുനീക്കും

  • 30/07/2023

കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈഖ് പ്രദേശത്തെ ഭവന പദ്ധതിക്കായി മുനിസിപ്പാലിറ്റി ഉടൻ ഭൂമി ഹൗസിം​ഗ് വെൽഫയർ പൊതു അതോറിറ്റിക്ക് കൈമാറും. അതോറിറ്റിയുടെ സംവിധാനങ്ങൾക്കനുസൃതമായി ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിന് ഭൂമി അനുവദിക്കാൻ മുനിസിപ്പൽ കൗൺസിലും തീരുമാനിച്ചിരുന്നു. ജലീബ് അൽ ഷുവൈഖ് ഏരിയയിലെ പ്ലോട്ടുകൾ 19, 20, 26 എന്നിവിടങ്ങളിൽ നിലവിലുള്ളവയെല്ലാം പൊളിച്ച നീക്കി  ഭവന പദ്ധതി യാഥാർത്ഥ്യമാക്കും.

ഇത് സംബന്ധിച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് പ്രോപ്പർട്ടി റിയൽ എസ്റ്റേറ്റ് പ്രതിനിധീകരിക്കുന്ന ധനകാര്യ മന്ത്രാലയം, മുനിസിപ്പാലിറ്റിക്ക് കത്ത് അയച്ചിരുന്നു. ഭരണപരവും സാമ്പത്തികവുമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഭൂമി ഭവന പദ്ധതിക്ക് അനുയോജ്യമായ നിലയിൽ സജ്ജമാക്കും. അതേസമയം, ജലീബ് അൽ ഷുവൈഖ് പ്രദേശത്തിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശം വികസിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി നിർദ്ദേശം  വൈദ്യുതി, ജല മന്ത്രാലയം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News