ലോകത്തിൽ ഏറ്റവും മോശമായ റോഡുകളുള്ള നാല് രാജ്യങ്ങളിൽ ഒന്ന് കുവൈത്തും : റിപ്പോർട്ട് പുറത്ത്

  • 30/07/2023

കുവൈത്ത് സിറ്റി: രാജ്യത്തെ റോഡുകളെ കുറിച്ച് ആശങ്കയുണർത്തുന്ന റിപ്പോർട്ട് പുറത്ത്. റോഡിന്റെ മോശം സാഹചര്യം കാരണം അപകടങ്ങൾ കൂടുകയും മരണങ്ങൾ സംഭവിക്കാൻ സാധ്യത കൂടുതലുമായ രാജ്യങ്ങളുടെ പട്ടികയിലാണ് കുവൈത്തും ഉൾപ്പെട്ടിരിക്കുന്നത്. കാർ സബ്‌സ്‌ക്രിപ്‌ഷൻ സർവ്വീസായ ഫിന്നിലെ വിദഗ്ധരുടെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും മോശമായ നാല് റോഡുകൾ സൗദി അറേബ്യ, തായ്‌ലൻഡ്, മലേഷ്യ, കുവൈത്ത് എന്നിവിടങ്ങളിലാണ്.

ഓരോ രാജ്യത്തും വാഹനാപകടങ്ങൾ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം പഠനം വിശകലനം ചെയ്യുകയും 100,000 ആളുകൾക്ക് മരിക്കുന്ന ഏറ്റവും അപകടകരമായ രാജ്യങ്ങളെ റാങ്ക് ചെയ്യുകയും ചെയ്തു. ഏറ്റവും കൂടുതൽ റോഡ് മരണങ്ങൾ, ഒരു ലക്ഷം ആളുകൾക്ക് 35.94 എന്ന നിലയിൽ സൗദി അറേബ്യയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 100,000 പേരിൽ 32 മരണം എന്ന നിലയിൽ തായ്ലൻഡ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. ഐസ്‍ലൻഡ്, നോർവേ, സ്വിറ്റ്സർലൻ‍ഡ് എന്നീ രാജ്യങ്ങളുടെ ഏറ്റവും സുരക്ഷിതമായ റോ‍ഡുകളുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ എത്തിയത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News