കുവൈത്തിലേക്കുള്ള ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി ചെലവ് 10 മടങ്ങ് വർധിച്ചതായി റിപ്പോർട്ട്

  • 31/07/2023


കുവൈത്ത് സിറ്റി: കുവൈത്ത് ഫിനാൻഷ്യൽ സെന്ററായ മർകസിന്റെ ഗവേഷണ വിഭാഗമായ മാർമോർ മെന ഇന്റലിജൻസ്, '2020 മുതൽ 2022 വരെയുള്ള ഭക്ഷ്യക്ഷാമം: ഗൾഫ് രാജ്യങ്ങൾ ലഭ്യത പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നു, ഒരു പൊട്ടൻഷ്യൽ പ്രോബ്ലം അല്ല' എന്ന പേരിലുള്ള പഠന റിപ്പോർട്ട് പുറത്തിറക്കി. ഭക്ഷ്യവിലക്കയറ്റത്തിന് പിന്നിലുള്ള വിവിധ ഘടകങ്ങളും രാജ്യങ്ങളിൽ അതിന്റെ സ്വാധീനവും റിപ്പോർട്ട് അവലോകനം ചെയ്യുന്നു. ഗൾഫ് സഹകരണ കൗൺസിൽ, പ്രത്യേകിച്ച് കുവൈത്തിലുള്ള സാഹചര്യങ്ങളാണ് പരിശോധിച്ചത്.

കുവൈത്ത് അതിന്റെ 95 ശതമാനം ഭക്ഷ്യ ആവശ്യത്തിനും ഇറക്കുമതിയെ ആശ്രയിക്കുന്നുവെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2022 ജനുവരിയിൽ കുവൈത്തിലേക്കുള്ള ഭക്ഷണ സാധനങ്ങളുടെ ഷിപ്പിംഗ് ചെലവ് 10 മടങ്ങ് വർധിച്ചു. ഇത് ടണ്ണിന് 1,400 ഡോളറിൽ നിന്ന് 14,000 ഡോളറായാണ് ഉയർന്നത്. ഭക്ഷ്യവിലപ്പെരുപ്പം 2023 മാർച്ചിൽ 7.46 ശതമാനത്തിലെത്തിലേക്ക് എത്തി. യുക്രൈൻ - റഷ്യ യുദ്ധമടക്കം വിവിധ കാരണങ്ങൾ ഈ പ്രതിസന്ധികൾക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News