'പരമ്പരാഗത വൈദ്യ' സമ്പ്രദായം നിയന്ത്രിക്കാൻ കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 31/07/2023


കുവൈത്ത് സിറ്റി: ചികിത്സാ രം​ഗത്ത് 'പരമ്പരാഗത വൈദ്യ' സമ്പ്രദായം നിയന്ത്രിക്കാൻ ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നു. മെഡിക്കൽ പ്രൊഫഷനും ഓക്സിലറി പ്രൊഫഷനും പ്രാക്ടീസ് ചെയ്യുന്നതിനുള്ള നിയമത്തിന്റെ ഭാ​ഗമായാണ് മന്ത്രാലയം ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. മെഡിക്കൽ പ്രാക്ടീഷണർമാർക്കായി ആധുനിക മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും സ്ഥാപിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നുന്നത്. കൂടാതെ പരമ്പരാഗത ചികിത്സാ രീതിയുടെ ലൈസൻസിംഗും പരിശീലനവും നിയന്ത്രിക്കാനും ആലോചനകൾ നടക്കുകയാണ്.

ഈ സമ്പ്രദായങ്ങൾ നിർദ്ദിഷ്ട ആവശ്യകതകളും നിയന്ത്രണങ്ങളും പാലിച്ച് കൊണ്ടാണ് നടക്കുന്നതെന്ന് മന്ത്രാലയം ഉറപ്പാക്കും. ഇത്തരത്തിലുള്ള ചികിത്സാ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനുവദിക്കണമെങ്കിൽ ചികിത്സാ സൗകര്യങ്ങളുടെ മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണം. ലോകാരോഗ്യ സംഘടനയുമായി സഹകരികരിച്ചും പരമ്പരാഗതമായ വൈദ്യശാസ്ത്രത്തിന് അംഗീകാരമുള്ള ഗൾഫ് രാജ്യങ്ങളുമായി ഏകോപിപ്പിച്ചുമാകും മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളെന്ന് വൃത്തങ്ങൾ വിശദീകരിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News