കുവൈത്തിൽ 1,387 പേർ ബാലൻസ് ഇല്ലാതെ 2,072 ചെക്കുകൾ സമർപ്പിച്ചതായി കണക്കുകൾ

  • 31/07/2023



കുവൈത്ത് സിറ്റി: ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ ഏകദേശം 52,000 ബാങ്ക് ഉപഭോക്താക്കൾ 13.2 ബില്യൺ ദിനാർ മൂല്യമുള്ള 2.19 മില്യൺ ചെക്കുകൾ സമർപ്പിച്ചതായി ഔദ്യോഗിക കണക്കുകൾ. 2023 ജനുവരി മുതൽ ജൂൺ അവസാനം വരെയുള്ള കാലയളവിൽ 1,387 പേർ ബാലൻസ് ഇല്ലാതെ ഏകദേശം 2,072 ചെക്കുകൾ സമർപ്പിച്ചു. ഇതേ കാലയളവിൽ ബാലൻസ് ഇല്ലാതെ 979 ചെക്കുകൾ നൽകിയതിന് 330 312 ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്തുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

കുവൈത്ത് സെൻട്രൽ ബാങ്ക് ആണ് കണക്കുകൾ പുറത്ത് വിട്ടത്. 2023 ജനുവരി മുതൽ ജൂൺ അവസാനം വരെയുള്ള കാലയളവിൽ കുവൈറ്റിത്തിലെ ബാങ്കിംഗ് മേഖലയിൽ സമർപ്പിക്കപ്പെട്ട ചെക്കുകളുടെ എണ്ണത്തിൽ ഏകദേശം 5428 ചെക്കുകളുടെ കുറവാണ് രേഖപ്പെടുത്തിയത്.  2022 ജൂൺ അവസാനത്തെ 2.196 മില്യൺ ചെക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം ജൂൺ അവസാനം ചെക്കുകളുടെ എണ്ണം  2.191 മില്യൺ മാത്രമാണെന്ന് സെൻട്രൽ ബാങ്ക് കണക്കുകൾ സൂചിപ്പിക്കുന്നു.

Related News