ഇന്ധന സബ്സിഡി വെട്ടിക്കുറച്ച തീരുമാനം മാറ്റണമെന്ന് കുവൈത്ത് മത്സ്യത്തൊഴിലാളി ഫെഡറേഷൻ

  • 31/07/2023


കുവൈത്ത് സിറ്റി: ഇന്ധന സബ്സിഡി വെട്ടിക്കുറച്ച തീരുമാനം മാറ്റണമെന്ന ആവശ്യവുമായി കുവൈത്ത് മത്സ്യത്തൊഴിലാളി ഫെഡറേഷൻ. ഈ പ്രതിസന്ധി കാരണം മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാൻ സാധിക്കാത്ത അവസ്ഥയാണ്. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾക്കൊപ്പം നിൽക്കണമെന്നും പ്രശ്നം പരിഹരിക്കണമെന്നും ഫെഡറേഷൻ ധനമന്ത്രി സാദ് അൽ ബറാക്കിനോട് അഭ്യർഥിച്ചു. മത്സ്യത്തൊഴിലാളികൾക്ക് സഹിക്കാവുന്നതിലും അപ്പുറമായ കാര്യങ്ങളാണ് സംഭവിക്കുന്നത്. ദുരിതങ്ങൾ വർധിച്ച് വരികയാണ്. മത്സ്യബന്ധന മേഖലയ്ക്ക് ഒരു തരത്തിലുള്ള മുൻഗണനകകളും നൽകുന്നില്ല. ഡീസൽ, ഗ്യാസോലിൻ വിഹിതം എത്രയും വേ​ഗം പുനസ്ഥാപിക്കണമെന്നും കുവൈത്ത് മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പട്ടു.

Related News