കുവൈത്തിൽ ഒരു വർഷത്തേക്ക് ആവശ്യത്തിനുള്ള അരിയുണ്ടെന്ന് വാണിജ്യ, വ്യവസായ മന്ത്രി

  • 31/07/2023



കുവൈത്ത് സിറ്റി: രാജ്യത്ത് ഒരു വർഷത്തേക്ക് ആവശ്യത്തിനുള്ള അരിയുണ്ടെന്ന് വാണിജ്യ, വ്യവസായ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ മുഹമ്മദ് ഒത്മാൻ അൽ ഐബാൻ. പൗരന്മാർക്ക് ഒരു വിധത്തിലുള്ള ആശങ്കയും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. അരി കയറ്റുമതി നിരോധിക്കാനുള്ള ഇന്ത്യയുടെ തീരുമാനം പൗരന്മാരെ പ്രതികൂലമായി ബാധിക്കില്ല. കൂടാതെ വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന കുവൈത്ത് കാറ്ററിംഗ് കമ്പനിയുമായി കരാർ ചെയ്ത അധിക അരി കയറ്റുമതി തടസപ്പെടുത്തുകയുമില്ല.

അവശ്യസാധനങ്ങളുടെ, പ്രത്യേകിച്ച് അരി, ഗോതമ്പ് എന്നിവയുടെ വിതരണത്തെ ബാധിച്ചേക്കാവുന്ന ആഗോള വിപണിയിലെ മാറ്റങ്ങളും സംഭവവികാസങ്ങളും വാണിജ്യ-വ്യവസായ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. പ്രാദേശികമായി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി കുവൈത്ത് കാറ്ററിംഗ് കമ്പനിക്ക് രാജ്യത്തെ അരി സ്റ്റോക്ക് വർധിപ്പിക്കാനും ഭക്ഷ്യവസ്തുക്കളുടെ ഗണ്യമായ കരുതൽ ശേഖരം ഉറപ്പാക്കാനും നേരിട്ട് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. രാജ്യത്തിൻ്റെ സുസ്ഥിര ഭക്ഷ്യസുരക്ഷ ഉറപ്പ് നൽകുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും നവീകരിക്കുന്നതിനും സർക്കാർ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അൽ ഐബാൻ ഊന്നിപ്പറഞ്ഞു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News