കുവൈത്തിൽ സ്കൂളുകളിലെ ഉൾപ്പെടെ എയർ കണ്ടീഷനിംഗ് സംവിധാനം വിച്ഛേദിക്കുമെന്നുള്ള പ്രചരണം വ്യാജം

  • 01/08/2023



കുവൈത്ത് സിറ്റി: സ്കൂളുകളിലെ ഉൾപ്പെടെ എയർ കണ്ടീഷനിംഗ് സംവിധാനം വിച്ഛേദിക്കുമെന്ന് പ്രചരണം വ്യാജമെന്ന് വൈദ്യുതി മന്ത്രാലയം വ്യക്തമാക്കി. ചില സ്കൂളുകളിലെയും സർക്കാർ ഏജൻസികളിലെയും എയർ കണ്ടീഷൻ സംവിധാനങ്ങൾ നിർത്തുകയും വ്യവസായ മേഖലകൾ, ചാലറ്റുകൾ, ഫാമുകൾ എന്നിവയിൽ നിന്നുള്ള വൈദ്യുതി വിച്ഛേദിക്കുകയും ചെയ്യുമെന്നുള്ള പ്രചരങ്ങളാണ് മന്ത്രാലയം തള്ളിയത്. വേനൽക്കാലം ആരംഭിക്കുന്നതിന് മുമ്പ് വർഷം തോറും തയ്യാറാക്കുന്ന അടിയന്തര പദ്ധതിക്കുള്ളിലാണ് ഇത്തരം വിവരങ്ങൾ ഉള്ളത്. അടിയന്തര സാഹചര്യങ്ങളിൽ മാത്രം ബദൽ സംവിധാനം എന്ന നിലയിൽ മാത്രമാണ് ഇക്കാര്യങ്ങൾ നടപ്പിക്കുകയെന്നും വൈദ്യുതി മന്ത്രാലയം വ്യക്തമാക്കി. വൈദ്യുതിയും ജലവും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബോധവത്കരണങ്ങൾ നടത്തുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

Related News