കുവൈത്തിൽ ജല ഉപഭോഗം കുത്തനെ കൂടി; ഉത്പാദനത്തേക്കാൾ ഉപയോഗം കൂടിയതായി കണക്കുകൾ

  • 01/08/2023


കുവൈത്ത് സിറ്റി: വരും ദിവസങ്ങളിൽ താപനിലയിലെ വർധന കാരണം വൈദ്യുതി, ജല ഉപഭോഗ നിരക്ക് കുത്തനെ കൂടുമെന്ന് വിലയിരുത്തൽ. 50 മുതൽ 52 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. വർധിച്ച ജല ആവശ്യകതയെ നേരിടാൻ വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അതിന്റെ കരുതൽ ശേഖരമായ 3,793 മില്യൺ ഇംപീരിയൽ ഗാലൻസ് ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചുട്ടുപൊള്ളുന്ന കാലാവസ്ഥ ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും ഉപഭോക്താക്കൾക്ക് തടസമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കുന്നതിനും വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ജീവനക്കാർ ഉണർന്ന് പ്രവർത്തിക്കുന്നുണ്ട്. ഈ ആഴ്‌ചയുടെ മധ്യത്തിൽ താപനില ഉയർന്ന് നിലനിൽക്കുമെങ്കിലും അടുത്ത മാസാവസാനത്തോടെ ക്രമേണ കുറയുമെന്ന് കാലാവസ്ഥ വിദഗ്ധൻ ഫഹദ് അൽ ഒട്ടൈബി പറഞ്ഞു.

Related News