കുവൈത്തിൽ പുലർച്ചെ ഒന്നിന് റെസ്റ്റോറന്റുകളും കഫേകളും അടയ്ക്കണമെന്നുള്ള തീരുമാനം പിൻവലിച്ചു

  • 01/08/2023


കുവൈത്ത് സിറ്റി: അൽ ഖുറൈൻ മാർക്കറ്റ്, അൽ അർദിയ ഇൻഡസ്ട്രിയൽ ഏരിയ, ഹാൻഡിക്രാഫ്റ്റ് സോണുകൾ എന്നിവിടങ്ങളിലെ റെസ്റ്റോറന്റുകളും കഫേകളും പുലർച്ചെ ഒരു മണിക്ക് അടയ്ക്കണമെന്ന് തീരുമാനം ഔദ്യോ​ഗികമായി പിൻവലിച്ചു. സംരംഭകരിൽ നിന്നും ചെറുകിട ഇടത്തരം സംരംഭകരിൽ നിന്നും വ്യാപകമായ അതൃപ്തിയും വിമർശനവും ഉയർന്നതിനെത്തുടർന്നാണ് നടപടി. ആഭ്യന്തര, മുനിസിപ്പാലിറ്റി മന്ത്രിമാരുമായി നടന്ന ഫലപ്രദമായ ചർച്ചകൾക്ക് ശേഷമാണ് തീരുമാനം പിൻവലിക്കപ്പെട്ടത്. 

പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും വാണിജ്യ മേഖലകൾ സംരക്ഷിക്കുന്നതിനുമായി സുരക്ഷാ ക്യാമറകൾ സ്ഥാപിച്ച് പ്രദേശങ്ങൾ പൂർണമായ നിരീക്ഷണത്തിലാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് പാർലമെന്ററി ബിസിനസ് എൻവയോൺമെന്റ് ആൻഡ് സ്മോൾ എന്റർപ്രൈസസ് കമ്മിറ്റിയുടെ പ്രതിനിധി എംപി ഹമദ് അൽ മദ്‌ലെജ് പറഞ്ഞു. ആഭ്യന്തര മന്ത്രിയുമായും മാൻപവർ അതോറിറ്റിയുമായും നടത്തിയ വിജയകരമായ ചർച്ചകളെക്കുറിച്ചും കമ്മിറ്റി മീറ്റിം​ഗിൽ അൽ മദ്‌ലെജ് വിശദീകരിച്ചു.

Related News