ഒരു മില്യൺ ക്യാപ്റ്റഗൺ ഗുളികകൾ കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച അറബ് പൗരന്മാർ അറസ്റ്റിൽ

  • 01/08/2023


കുവൈത്ത് സിറ്റി: ഷുവൈക്ക് തുറമുഖം വഴി ഒരു മില്യൺ ക്യാപ്റ്റഗൺ ഗുളികകൾ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മൂന്ന് അറബ് പൗരന്മാർ അറസ്റ്റിൽ. സിമന്റ് നിർമാണ സാമഗ്രികൾ കൊണ്ടുപോകുന്ന കണ്ടെയ്‌നറിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു നിരോധിത വസ്തുക്കൾ ഉണ്ടായിരുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് കസ്റ്റംസിന്റെ സഹകരണത്തോടെയും കുവൈത്തിലെയും ഖത്തറിലെയും ഡ്രഗ് കൺട്രോൾ ജനറൽ ഡയറക്ടറേറ്റിന്റെ സംയുക്ത ഏകോപനത്തിലൂടെയാണ് ലഹരിമരുന്ന് കടത്ത് പിടികൂടിയത്. ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി പ്രതികളെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു. ഇരു രാജ്യങ്ങളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട് ഫലപ്രദമായ സഹകരണത്തിന് ഖത്തർ സുരക്ഷാ അതോറിറ്റികൾക്ക് കുവൈത്ത് നന്ദി അറിയിച്ചു.

Related News