ഇറാഖി അധിനിവേശ ഓർമ്മകൾ; ലോകം കുവൈത്തിന്റെ സ്വാതന്ത്ര്യത്തിനായി അണിചേർന്നു, സ്വേച്ഛാധിപത്യത്തിനെതിരെയുള്ള പോരാട്ടം

  • 02/08/2023


കുവൈത്ത് സിറ്റി: ക്രൂരമായ ഇറാഖി അധിനിവേശത്തിന്റെ 33-ാം വാർഷികത്തിൽ നടുക്കുന്ന ഓർമ്മകൾ പുതുക്കി കുവൈത്ത്. 1990 ഓഗസ്റ്റ് രണ്ടിന് സ്വാതന്ത്ര്യത്തിന്റെ മുദ്രാവാക്യം ഉയർത്തിയ കുവൈത്തിനും സർക്കാരിനും ജനങ്ങൾക്കും ഒപ്പം ലോകത്തിലെ മിക്ക രാജ്യങ്ങളും അണിചേർന്നു. സ്വേച്ഛാധിപത്യത്തിനും അനീതിക്കുമെതിരെ നിലകൊള്ളുകയും ചെയ്തു. അധിനിവേശത്തിന്റെ കയ്പ്പ് അനുഭവിച്ച കുവൈത്തിലെ ജനങ്ങളുടെ ഹൃദയങ്ങളിൽ രാജ്യത്തിന്റെ ചരിത്രത്തിലെ ആ കറുത്ത ദിനത്തിന്റെ സ്മരണ എന്നും നിലനിൽക്കും.

പുതിയ തലമുറയുടെ ഹൃദയങ്ങളിലും അവരുടെ മാതൃരാജ്യം കടന്നു പോയ അവസ്ഥകളും അവരുടെ മുൻ തലമുറ അനുഭവിച്ച പ്രതിസന്ധികളും നീറ്റലായി അവശേഷിക്കുന്നുണ്ട്. ഇറാഖി സൈന്യം കുവൈത്തിൽ കടന്നു കയറുകയും സ്വാതന്ത്ര്യം കവർന്നെടുക്കാനും രാജ്യത്തെ നിയമസാധുത ഇല്ലാതാക്കാനും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് നടത്തിയത്. സാധാരണക്കാരെ കൊല്ലുക, അറസ്റ്റ് ചെയ്യുക, സ്വത്ത് കൊള്ളയടിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുക എന്നിങ്ങനെ ക്രൂരമായ പീഡനങ്ങളാണ് കുവൈത്തി ജനത നേരിടേണ്ടി വന്നത്.

ക്രൂരമായ ആക്രമണത്തിന് മുന്നിൽ ഒറ്റക്കെട്ടായി നിന്നുകൊണ്ട് വീരത്വവും അഭിമാനകരവുമായ പോരാട്ടത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാവുകയാണ് ഓഗസ്റ്റ് രണ്ട്. നിരവധി  മനുഷ്യർ അവരുടെ രക്തം കൊണ്ട് എഴുതിയ ത്യാഗങ്ങളും സ്മരണകളിലാണ് രാജ്യം. മാതൃരാജ്യത്തോടുള്ള സ്നേഹം നിറഞ്ഞ ചരിത്രമാണ് കുവൈത്തിനുള്ളത്. കുവൈത്തിന്‍റെ ഹൃദയത്തേ മുറിവേല്‍പ്പിച്ച ആക്രമണത്തിനെതിരെ രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളിൽ ധീരമായ ചെറുത്തുനിൽപ്പുണ്ടായി. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കൈഫാൻ, റുമൈത്തിയ, അൽ റൗദ, ബയാൻ പ്രദേശങ്ങളായിരുന്നു. സൈനിക പരിശീലനം ലഭിക്കാത്തവരില്‍ നിന്നുള്ള ജനകീയ പ്രതിരോധം അധിനിവേശം നടത്തിവര്‍ക്ക് വലിയ വെല്ലുവിളിയായി മാറി. കുവൈത്തിന്‍റെ ശബ്‍ദം അന്താരാഷ്ട്ര സമൂഹത്തിലേക്ക് എത്തിക്കുന്നതിൽ നയതന്ത്രം നിർണായക പങ്കും വഹിച്ചു.

Related News