കുവൈത്തിൽ പ്രവാസികൾക്കുള്ള ബയോമെട്രിക് എൻട്രി നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നു

  • 02/08/2023


കുവൈത്ത് സിറ്റി: രാജ്യത്ത് എത്തുന്ന ഗൾഫ് പൗരന്മാർക്ക് പ്രവേശനം അനുവദിക്കുന്നതിനുള്ള ആദ്യ പടിയായി ബയോമെട്രിക് ഫിം​ഗർപ്രിന്റിം​​ഗ് നിർബന്ധമാക്കി കുവൈത്ത് തുറമുഖ അതോറിറ്റി (കെപി‌എ). പ്രവാസികൾക്കുള്ള നിർബന്ധിത ഫിം​ഗർ പ്രിന്റിം​ഗ് വിമാനത്താവളത്തിൽ എത്തുന്ന വിമാനങ്ങളുടെ എണ്ണത്തെ ആശ്രയിച്ചാണുള്ളത്. നിശ്ചിത മണിക്കൂറുകൾക്കുള്ളിൽ യാത്രക്കാരുടെ ഫിം​ഗർ പ്രിന്റിം​ഗ് പൂർത്തിയാക്കാൻ കഴിയുമോ എന്ന് നിർണ്ണയിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തിച്ചേരുന്ന വിമാനങ്ങളുടെ എണ്ണം വിലയിരുത്തുമെന്ന് വൃത്തങ്ങൾ പറഞ്ഞു.

യാത്രക്കാരോട് കാത്തിരിക്കാൻ അഭ്യർത്ഥിക്കുമെങ്കിലും അവരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പോകാൻ അനുവദിക്കും. ചില എയർലൈനുകൾ പ്രവാസികളും ഗൾഫ് പൗരന്മാർക്കും ഫിം​ഗർ പ്രിന്റ് വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എല്ലാ എൻട്രി പോയിന്റുകളിലും ഫിംഗർപ്രിന്റ് ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും ഓരോ വ്യക്തിക്കും ഒരു മിനിറ്റിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി. 

വിദേശത്ത് നിന്ന് വരുന്ന കുവൈത്തികൾ വിമാനത്താവളത്തിൽ തന്നെ ഫിം​ഗർ പ്രിന്റ് എടുക്കണമെന്ന് നിബന്ധനയില്ല. ഇതിനായി എല്ലാവരോടും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും ഗവർണറേറ്റുകളിലെയും നിരവധി മാളുകളിലെയും ബയോമെട്രിക് സെന്ററുകളുടെ സേവനം പ്രയോജനപ്പെടുത്താനും അധികൃതർ അഭ്യർത്ഥിച്ചു. രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾക്ക് ഫിം​ഗർ പ്രിന്റ് ആവശ്യമില്ലെങ്കിലും വീണ്ടും യാത്ര ചെയ്യുമ്പോൾ അത് നിർബന്ധമാണെന്നും വൃത്തങ്ങൾ ഓർമ്മിപ്പിച്ചു.

Related News