ജലീബിലും ഹസാവിയിലും ട്രാഫിക്ക് പരിശോധന; 73 വാഹനങ്ങൾ പിടിച്ചെടുത്തു

  • 02/08/2023


കുവൈത്ത് സിറ്റി: ജലീബ് അൽ ഷുവൈഖ്, അൽ ഹസാവി മേഖലകളിൽ ട്രാഫിക്ക് പരിശോധന ക്യാമ്പയിനുമായി അധികൃതർ. തുടർച്ചയായി രണ്ട് ദിവസങ്ങളിൽ, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഫർവാനിയ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഖാലിദ് അൽ ഖാലിദിയുടെ ഫീൽഡ് മേൽനോട്ടത്തിലാണ് കർശനമായ പരിശശോധനകൾ നടന്നത്. 

വാഹനങ്ങളും സുരക്ഷ ഉൾപ്പെടെ വിശമായ പരിശോധനകൾ നടന്നു. 73 വാഹനങ്ങൾ പിടിച്ചെടുക്കുകയും 1026 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. യാത്രക്കാരെ കയറ്റുന്നതിൽ നിയമലംഘനം നടത്തിയതിന് 18 പ്രവാസികൾക്ക് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, വാണ്ടഡ് ലിസ്റ്റിൽ ഉണ്ടായിരുന്ന 3009 പേർ അറസ്റ്റിലായിട്ടുണ്ട്. ജുഡീഷ്വറി അറസ്റ്റ് വാറണ്ട പുറപ്പെടുവിച്ച 1210 പേരും പിടികൂടാൻ സാധിച്ചുവെന്ന് പബ്ലിക്ക് റിലേഷൻസ് ആൻഡ് ട്രാഫിക്ക് അവയർനെസ് വിഭാ​ഗം ഓഫീസർ മേജർ അബ്ദുള്ള ബു ഹസ്സൻ അറിയിച്ചു.

Related News