ഹവല്ലിയിൽ ലഹരിമരുന്ന് ഉപയോ​ഗിച്ച് അബോധാവസ്ഥയിലായ യുവാവ് പിടിയിൽ

  • 02/08/2023



കുവൈത്ത് സിറ്റി: ലഹരിമരുന്ന് ഉപയോ​ഗിച്ച് അബോധാവസ്ഥയിലായ നിലയിൽ കുവൈത്തി പൗരനായ യുവാവിനെ ഹവല്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ അവസ്ഥയിലാക്കിയ ലഹരി പദാർത്ഥം തിരിച്ചറിയാനും വിശകലനത്തിനുമായി പ്രതിയെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് റഫർ ചെയ്തിട്ടുണ്ട്. രാത്രി വൈകിയും അശ്രദ്ധമായി വാഹനമോടിച്ചതിന് ഹവല്ലി പ്രദേശത്ത് വച്ചാണ് 27കാരനായ യുവാവിനെ അധികൃതർ പിടികൂടിയത്. 

കസ്റ്റഡിയിൽ എടുക്കുമ്പോൾ സംസാരിക്കാൻ പോലും കഴിയാത്ത തരത്തിൽ അബോധാവസ്ഥയിലായിരുന്നു യുവാവ്. വാഹനം നിർത്തി പൊലീസ് ഡ്രൈവിം​ഗ് ലൈസൻസ് ചോദിച്ചപ്പോൾ ഉദ്യോ​ഗസ്ഥരോട് അപമര്യാദയായി പെരുമാറുകയും 'യെല്ല യെല്ല' എന്ന ഉറക്കെ നിലവിളിക്കുകയുമായിരുന്നു. പൊലീസുകാരെ രണ്ട് തവണ തള്ളി മാറ്റാനും ശ്രമിച്ചു. ഇതോടെ യുവാവിനെ അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയുമായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ വിശദീകരിച്ചു.

Related News