പ്രതീക്ഷ ഇൻഡ്യൻ അസോസിയേഷൻ ഓഫ് കുവൈറ്റ് ഓണനിലാവ് 2023 ഫ്ലെയർ പ്രകാശനം ചെയ്തു

  • 02/08/2023


പ്രതീക്ഷ ഇൻഡ്യൻ അസോസിയേഷൻ 2 -ാം വാർഷികത്തിനോടനുബന്ധിച്ച് നവംബർ 10 ന് അബ്ബാസിയ യുണൈറ്റഡ് ഇൻഡ്യൻ സ്കൂളിൽ നടക്കുന്ന ഓണ നിലാവു് 2023 ൻ്റെ ഫ്ളയർ പ്രകാശനം അബ്ബാസിയ ഹെവൻ ആഡിറ്റോറിയത്തിൽ നടന്നു. പ്രോഗ്രാം ജനറൽ കൺവീനർ ബിജു പാലോട് , പ്രസിഡൻ്റ് രമേഷ് ചന്ദ്രൻ , ജനറൽ സെക്രട്ടറി ബൈജു കിളിമാനൂർ, ട്രഷറർ ബിനോയ്‌ ബാബു എന്നിവർക്ക് ഫ്ലയർ കൈമാറിക്കൊണ്ടാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. കൂപ്പൺ കൺവീനർ 
വിജോ പി തോമസ്, ജോയിൻ്റ് സെക്രട്ടറി താഹ,
വനിതാ വേദി സെക്രട്ടറി ബിജിമോൾ ആര്യ, ഓണ നിലാവു് ജോയിൻ്റ് കൺവീനർ വിജയലക്ഷ്മി,മെമെൻ്റോ & അവാർഡ്സ് കമ്മിറ്റി കോർഡിനേറ്റർ മാത്യു വി ജോൺ, ഉപദേശക സമിതി അംഗം ജ്യോതി പാർവ്വതി, ഫുഡ് കമ്മിറ്റി കൺവീനർമാരായ സുനിൽ കൃഷ്ണ, സിബി, യൂണിറ്റ് ഭാരവാഹികൾ, പ്രതീക്ഷ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

നവംബർ 10 ന് അബ്ബാസിയ , യുണൈറ്റഡ് ഇൻഡ്യൻ സ്കൂളിൽ നടക്കുന്ന വർണ്ണാഭമായ ചടങ്ങിൽ പ്രശസ്ത റ്റി.വി., ഫിലിം ഫെയിം മധുപുന്നപ്ര അവതരിപപ്പിക്കുന്ന നർമ്മ സല്ലാപം, താൽ ഡാൻസ് സ്റ്റുഡിയോ അവതരിപ്പിക്കുന്ന ഡാൻസ് മാനിയ, പ്രതീക്ഷ മ്യൂസിക്ക് ബാൻഡിൻ്റെ ഗാനമേള, ജടായു ബീറ്റ്സ് അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ, പ്രതീക്ഷ അംഗങ്ങൾ അവതരിപ്പിക്കുന്ന അമ്മ മാനസം എന്ന സ്കിറ്റ് എന്നിവ ഉണ്ടായിരിക്കുന്നതാണ്. പൊതുസമ്മേളനത്തോടനുബന്ധിച്ച് SSLC, +2 പൊതു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പ്രതീക്ഷ അംഗങ്ങളുടെ കുട്ടികൾക്കു അക്കാഡമിക് എക്സലൻസ് അവാർഡും, കുവൈറ്റിൽ നിസ്സാർത്ഥമാ യി ജീവകാരുണ്യ പ്രർത്തനങ്ങൾ നടത്തുന്ന മികച്ച സാമൂഹ്യ പ്രവർത്തകർക്ക് സോഷ്യൽ സർവ്വീസ് എക്സലൻസ്സ് അവാർഡും വിതരണം ചെയ്യും. പ്രതീക്ഷ അംഗങ്ങളായ വനിതകൾക്കായി മലയാളി മങ്ക മത്സരവും സംഘടിപ്പിക്കുന്നതായി പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ അറിയിച്ചു.

Related News