കുവൈത്തിൽ നിന്ന് 62 ശ്രീലങ്കൻ പൗരന്മാരെ നാടുകടത്തി

  • 03/08/2023


കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് നാടുകടത്തപ്പെട്ടവരിൽ 62 ശ്രീലങ്കൻ പൗരന്മാരും ഉണ്ടെന്ന് രാജ്യത്തെ ശ്രീലങ്കൻ എംബസി അറിയിച്ചു. അനധികൃതമായി താത്കാലിക പാസ്‌പോർട്ടിൽ താമസിക്കുന്നവരെയാണ് നാടുകടത്തുന്നത്. നാടുകടത്തപ്പെട്ടവർ ശ്രീലങ്കൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. അവരിൽ 59 ഗാര്‍ഹിക തൊഴിലാളികളും ബാക്കിയുള്ളവർ പുരുഷന്മാരുമാണ്. 250 ദിനാർ മാസ ശമ്പളത്തിൽ കുവൈറ്റിലെ താൽക്കാലിക ഷെൽട്ടറുകളിൽ താമസിച്ച് വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന ശ്രീലങ്കൻ പൗരന്മാരാണ് നാടുകടത്തപ്പെട്ടതെന്ന് കുവൈത്തിലെ ശ്രീലങ്കൻ എംബസി വക്താവ് പറഞ്ഞു. 

കുവൈത്തിലെ ശ്രീലങ്കൻ എംബസി, ആഭ്യന്തര മന്ത്രാലയം, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, കോടതികൾ, മറ്റ് ബന്ധപ്പെട്ട അതോറിറ്റികള്‍ എന്നിവയുടെ സഹകരണത്തോടെ അവരുടെ താത്കാലിക പാസ്പോര്‍ട്ടുകള്‍ തയാറാക്കി ശ്രീലങ്കയിലേക്ക് തിരിച്ച് അയക്കുകയായിരുന്നു. രണ്ടായിരത്തിലധികം ശ്രീലങ്കൻ ഗാർഹിക തൊഴിലാളികൾ രാജ്യത്തേക്ക് മടങ്ങാൻ കുവൈത്തിലെ ശ്രീലങ്കൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News