ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിൽ തടസം

  • 03/08/2023


കുവൈത്ത് സിറ്റി: ഇന്ത്യ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികളെ കൊണ്ടുവരുന്നതിൽ തടസം നേരിടുന്നുവെന്ന് റിക്രൂട്ട്മെന്‍റ് ഏജൻസികള്‍. സ്പെഷ്യലൈസ്ഡ് ഓഫീസുകളുമായി ജോബ് ഓർഡർ കരാറിൽ ഒപ്പിടാത്ത സാഹചര്യത്തിൽ പുതിയ തൊഴിലാളികളുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ നിന്ന് റിക്രൂട്ട്‌മെന്റ് ഏജൻസികളെ മാൻപവർ അതോറിറ്റിയിലെ ഗാർഹിക തൊഴിൽ വകുപ്പ് തടഞ്ഞിട്ടുണ്ട്. ഫിലിപ്പീൻസിൽ നിന്നുള്ള തൊഴിലാളികളുടെ റിക്രൂട്ട്‌മെന്‍റ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ നേപ്പാളിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള തൊഴിലാളികളുടെ വരവ് കൂടെ പ്രതിസന്ധിയിലായത് റിക്രൂട്ട്‌മെന്റ് പ്രശ്‌നം കൂടുതൽ വഷളാക്കും. നേപ്പാള്‍, ഇന്ത്യൻ തൊഴിലാളികളുമായി റിക്രൂട്ട്മെന്‍റ് ഏജൻസികളുടെ നടപടിക്രമങ്ങൾ നിയമപരവും നിയമാനുസൃതവുമാണെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. ഇന്ത്യൻ എംബസിയിൽ നിന്നുള്ള പുതിയ കരാറുകൾക്ക് അംഗീകാരമുള്ളതാണ്. പ്രശ്നം നേപ്പാളിലാണ്. ഇക്കാര്യത്തിൽ കുവൈത്തും തമ്മിൽ കരാറുകളൊന്നുമില്ലെന്നും ഏജൻസികള്‍ വ്യക്തമാക്കി.

Related News