ലോകത്തിലെ അഞ്ചാമത്തെ ഉയർന്ന താപനില കുവൈത്തിൽ രേഖപ്പെടുത്തി

  • 03/08/2023


കുവൈത്ത് സിറ്റി: കനത്ത ചൂടില്‍ വെന്തുരുകി കുവൈത്ത്. ഇന്നലെ ലോകത്തിലെ അഞ്ചാമത്തെ ഉയർന്ന താപനില കുവൈത്തിൽ രേഖപ്പെടുത്തിയെന്ന് എല്‍‍ഡൊറാഡോ വെതര്‍ വെബ്സൈറ്റ് അറിയിച്ചു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 51 ഡിഗ്രി സെന്‍ഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയ താപനില. രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 51 ഡിഗ്രി സെന്‍ഷ്യസ് കുവൈറ്റ്, ജഹ്‌റ നഗരങ്ങളിലും രേഖപ്പെടുത്തിയെന്ന് കാലാവസ്ഥ വിദഗ്ധൻ ജമാല്‍ ഇഹ്രാഹിം പറഞ്ഞു. ഇത് ഒരു റെക്കോർഡായാണ് കണക്കാക്കപ്പെടുന്നത്. ഓഗസ്റ്റ് മാസം ചൂട് വളരെ കൂടുതലായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related News