കെ കെ എം എ വിദ്യാഭ്യാസ അവാർഡ് ദാനവും ബോധവത് കരണവും സംഘടിപ്പിച്ചു

  • 07/08/2023



കുവൈറ്റ്‌ :  ഈ വർഷം 10, 12 പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ വിവിധ ജില്ലകളിൽ സംഘട്ടിപ്പിച്ച അനുമോദന സമ്മേളനസങ്ങളിൽ വെച്ചു മൊമെന്റോ നൽകി ആദരിച്ചു തിരിച്ചറിവുകളുള്ള സമൂഹമായി  കുട്ടികൾ മാറണമെന്നും, നിരന്തര പരിശ്രമം വിജയത്തിലേക്ക് എത്തിക്കുമെന്നും, അതിന് വിദ്യാർത്ഥികൾ പരിശ്രമിക്കണമെന്നും കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ പറഞ്ഞു.
കുവൈത്ത് കേരള മുസ്ലിംഅസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി ബിഗ് മാൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്ത് സംസാരിക്കു
കയായിരുന്നു അദ്ദേഹം. 
ലഹരിയുടെ ഉപയഗവും അതുണ്ടാക്കുന്ന മാനസീകവൈകല്യ
ങ്ങളും, ശാരീരിക വൈഷമ്യങ്ങളും, അതുവഴി സമൂഹത്തിൽ ഉണ്ടാകുന്ന നാശങ്ങളും വിശദീകരിച്ച് കൊണ്ട്  ലഹരിയും കുട്ടികളും എന്ന വിഷയത്തിൽ സിവിൽ എക്സൈസ് ഓഫീസർ ചാൾസ് ജോസ് സംസാരിച്ചു. 
കെ.കെ.എം.എയുടെ പ്രവാസി മിത്രയുടെ പദ്ധതിയായ ഗ്രാമദീപത്തെ കുറിച്ച് പ്രഗൽഭ പ്രചോദന പ്രഭാഷകൻ ഹക്കീം മാടക്കാൽവിശദീകരിച്ചു
ഡിവൈഎസ്പി ബാലകൃഷ്ണൻ പി, സംയുക്ത ജമാഅത്ത് പ്രസിഡണ്ട് സി കുഞ്ഞഹമ്മദ്, സിവിൽ എക്സൈസ് ഓഫീസർ ചാൾസ് ജോസ്, ഹക്കീം മാടക്കാൽ എന്നിവർക്ക് യഥാക്രമം ജില്ലാ രക്ഷാധികാരി പാലക്കി അബ്ദുറഹിമാൻ, കെകെഎംഎ സംസ്ഥാന പ്രസിഡൻ്റ് കെകെ  അബ്ദുല്ല, ഫിനാൻഷ്യൽ കൺട്രോളർ മുനീർ കോടി, ജില്ലാ ട്രഷറർ അബ്ദുല്ല കൊടിവ
ളപ്പിൽ എന്നിവർ ഉപഹാരങ്ങൾ നൽകി ആദരിച്ചു.
കെകെഎംഎ കാസർഗോഡ് ജില്ലാ പ്രസിഡൻ്റ് സത്താർ സി. കെ അദ്ധ്യക്ഷനായ യോഗത്തിൽ ദിലീപ് കോട്ടപ്പുറം സ്വാഗതം പറഞ്ഞു.  കെ കെ എം എ കേന്ദ്ര വൈ.ചെയർമാൻ അബ്ദുൽ ഫത്താഹ് തയ്യിൽ, ടി. മുഹമ്മദ് അസ്ലം, ഐ സി ടീം ചെയർമാൻ ബെസ്റ്റോ കുഞ്ഞഹമ്മദ്, ഡോ. ലെനിൻ ബാബുരാജ് എന്നിവർ സംസാരിച്ചു.

തിരുവനന്തപുരം നടന്ന ചടങ്ങിൽ നിസാം ബാഖവിയുടെ പ്രാർത്ഥന നടത്തി 
വിദ്യർഥി സംഗമം മംഗലം പഞ്ചായത്ത് പ്രസിഡൻ്റ് സുമാദേവി ഉത്ഘാടനം നിർവഹിച്ചു 

കെ കെ എം എ യുടെ സഹചാരിയും മുൻ പ്രവാസി കൂടിയായ രാജൻ റാവുത്തർ  അദ്യക്ഷം വഹിച്ചു  കുട്ടികൾക്കാ യുള്ള മോട്ടിവേഷൻ ക്ലാസ് ട്രൈനർ അബ്ദുൽ സത്താർ നിർവഹിച്ചു  
കെ കെ എം എ സംസ്ഥാന നേതാക്കളായ ഹനീഫ മൂഴിക്കൽ. സഫീർ,  സൈഫുദ്ദീൻ എന്നിവർ സംസാരിച്ചു മഹാവിപത്തായ മയക്കുമരുന്നിനെതിരായ് ഏ.ശംസുദ്ദീൻ പ്രസ്സൻ്ററ്റീവ് ഓഫീസർ (എക്സയിസ്)  കഴക്കൂട്ടംക്ലാസെടുത്തു.
തുടർന്ന്കുട്ടികൾക്കുള്ള ഉപഹാരം ചടങ്ങിൽ വിതരണം ചെയ്തു
സംസ്ഥാന  ഓർഗനൈ സഷൻ സെക്രട്ടറി യു എ ബക്കർ നന്ദി പറഞ്ഞു

കണ്ണൂർ കുവൈറ്റ്‌ കേരള മുസ്ലിം അസോസിയേഷൻ കണ്ണൂരിൽ നടത്തിയ ചടങ്ങിൽ  സിനാൻ ഇശാൻ ഖുർആൻ പാരായണം 
കെ കെ എം എ സംസ്ഥാന വൈസ് പ്രസിഡന്റ് എ വി മുസ്തഫ  സ്വാഗതം ആശംസിച്ചു 
കെ കെ എം എ കണ്ണൂർ ജില്ല പ്രസിഡന്റ് ടി എം ഇസ്ഹാഖ് ആദ്യക്ഷം വഹിച്ചു 
എം എൽ എ കടന്നപ്പള്ളി രാമ ചന്ദ്രൻ ചടങ്ങ് ഉത്ഘാടനം ചെയ്തു 
ഗ്രാമദിപം എന്ന വിഷയത്തെ അധികരിച്ചു കൊണ്ടും  പ്രാധാന്യത്തെ അപഗ്രദിച്ചു കൊണ്ട് മുഹമ്മദ്‌ താജ് ഹസ്സൻ
(സിജി  സെന്റർ ലൈഫ് കോച്ചു) വിവരിച്ചു  സമൂഹത്തിൽ ഏറ്റവും വലിയ വിപത്തായ ലഹരി വിരുദ്ധ ബോധവൽകരണം സമീർ ധർമടം  (എക്സൈസ് ഓഫീസർ) വിശദമായി ക്ലാസ്സെടുത്തു.
കെ കെ എം എ കേന്ദ്ര രക്ഷധികാരി പി കെ അക്ബർ സിദിഖ് സാഹിബ്, കേന്ദ്ര വൈസ് പ്രസിഡന്റ് നിസ്സാം നാലകത്ത്, സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് മേലാടി, സംസ്ഥാന ട്രഷറർ സുബൈർ ഹാജി, ജില്ലാ ട്രഷറർ ഹസ്സൻ കുഞ്ഞി എന്നിവർ സംസാരിച്ചു.
കണ്ണൂർ ജില്ല സെക്രട്ടറി ഖാലിദ്  മങ്ങട നന്ദി പറഞ്ഞു.

Related News