മാറ്റത്തെ ഉൾക്കൊള്ളാൻ പഠിക്കണം: ഹമീദ് ചാവക്കാട്

  • 12/08/2023


 

കുവൈത്ത് സിറ്റി: സമൂഹത്തിൽ അനുദിനം സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളെ മനസ്സിലാക്കി ഇടപെടലുകളിലെ രീതി ക്രമപ്പെടുത്താൻ സാമൂഹിക പ്രവർത്തകർ തയ്യാറാകണമെന്ന് ICF ഇന്റർനാഷണൽ പ്ലാനിങ് ബോഡ് അംഗം എഞ്ചി. അബ്ദുൽഹമീദ് ചാവക്കാട് പ്രസ്താവിച്ചു. സ്വയം മാറാൻ ഒരുക്കമല്ലാത്ത ജനവിഭാഗത്തിൽ പരിവർത്തനം സാധ്യമല്ലെന്ന ഖുർആനിക ഉദ്ബോധനത്തിന്റെ അന്ത:സത്ത ഉൾക്കൊണ്ട് ഓരോ പ്രവർത്തകനും ക്രിയാത്മകമായ മാറ്റത്തിന് സ്വയം തയ്യാറാകണമെന്നും എന്നാലേ സമൂഹത്തിൽ ഗുണപരമായ വിപ്ലവങ്ങൾ സാധ്യമാവുകയുള്ളൂ എന്നും അദ്ദേഹം ഉണർത്തി.

ജഹ്‌റ അൽഅഹ്‌ലിയ സ്കൂൾ ഓഡിറ്റോറിയത്തിൽ ഐ സി എഫ് കുവൈത്ത് ദേശീയ വാർഷിക കൗൺസിലിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജംഗ്ഷൻ എന്ന പേരിൽ ഒരു മാസക്കാലമായി യൂനിറ്റ് തലം തൊട്ട് നടത്തി വരുന്ന പ്രതിനിധി സമ്മേളനങ്ങളുടെ ദേശീയതല സമാപനമായി നടന്ന ഐ.സി.എഫ് കുവൈത്ത് നാഷനൽ കൗൺസിൽ അഹ്‌മദ്‌ കെ മാണിയൂർ ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൽഹകീം ദാരിമി അധ്യക്ഷത വഹിച്ചു.

സയ്യിദ് ഹബീബ് അൽബുഖാരി പ്രാർത്ഥന നിർവഹിച്ചു. അലവി സഖാഫി തെഞ്ചേരി, അഹ്മദ് സഖാഫി കാവനൂർ, അബ്ദുൽ അസീസ് സഖാഫി സംബന്ധിച്ചു. അബ്ദുല്ല വടകര സ്വാഗതവും സാലിഹ് കെ നന്ദിയും പറഞ്ഞു.

Related News