'മതേതരത്വം ഇന്ത്യയുടെ മതം' കെ.ഐ.സി - രാഷ്ട്ര രക്ഷ സംഗമം സംഘടിപ്പിച്ചു

  • 12/08/2023


കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ ( കെ.ഐ.സി) കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് 'മതേതരത്വം ഇന്ത്യയുടെ മതം' രാഷ്ട്ര രക്ഷ സംഗമം സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമത്തിൽ സെക്രട്ടറി അബ്ദുൽ ഹകീം വാണിയന്നൂർ പ്രാർത്ഥന നിർവഹിച്ചു.

കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി സ്വാഗതം പറഞ്ഞു. കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിക്കുകയും രാഷ്ട്ര രക്ഷ സംഗമത്തിന് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. മുഴുവൻ പ്രവർത്തകർ അത് ഏറ്റു ചൊല്ലി. കേന്ദ്ര വൈസ് പ്രസിഡന്റ് ഇല്യാസ് മൗലവി സംഗമം ഉദ്ഘാടനം നിർവഹിച്ചു.

 കെ.ഐ.സി സർഗലയ വിംഗ് കൺവീനർ ഇസ്മാഈൽ വള്ളിയോത്ത് പ്രമേയ പ്രഭാഷണം നിർവഹിച്ചു. രാജ്യത്ത് അസഹിഷ്ണുതയും വെറുപ്പും അതിവേഗം വർദ്ധിച്ചു വരുന്ന വർത്തമാന കാലത്ത് മതേതരത്വം സംരക്ഷിക്കാൻ ഒന്നിച്ചു നിൽക്കണമെന്നും രാജ്യത്തിൻറെ സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ ധീര രക്തസാക്ഷിത്വം വഹിച്ച ന്യുനപക്ഷ സമൂഹത്തെ മുഖ്യധാരയിൽ നിന്നും പുറംതള്ളാനുള്ള ഭരണകൂട ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സെക്രട്ടറി ഹുസ്സൻ കുട്ടി നീരാണി നന്ദി പ്രകാശിപ്പിച്ചു.
 കേന്ദ്ര വൈസ് പ്രസിഡന്റ് മുഹമ്മദലി പുതുപ്പറമ്പ് മറ്റു കേന്ദ്ര -മേഖലാ നേതാക്കൾ പരിപാടികൾ ഏകോപിപ്പിച്ചു.

Related News