രക്ഷാബന്ധൻ ആഘോഷങ്ങള്‍ക്ക് ശേഷം മടങ്ങിയ സഹോദരിമാരെ പീഡിപ്പിച്ചു; ബി.ജെ.പി നേതാവിന്റെ മകനടക്കം 10 പേര്‍ അറസ്റ്റില്‍

  • 02/09/2023

റായ്പൂര്‍: ചത്തീസ്ഗഡിലെ റായ്പൂരില്‍ രക്ഷാബന്ധൻ ആഘോഷങ്ങള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന സഹോദരിമാര്‍ ബലാത്സംഗത്തിനിരയായി. സംഭവവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവിന്റെ മകനടക്കം 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.


രക്ഷാബന്ധൻ ആഘോഷങ്ങള്‍ കഴിഞ്ഞു മടങ്ങവേ മൂന്നംഗ സംഘം സഹോദരിമാരെ തടയുകയായിരുന്നു. മൊബൈലും പണവും ഇവരുടെ പക്കല്‍നിന്ന് സംഘം കവര്‍ന്നു. മൂന്നംഗ സംഘത്തിന് പിന്നാലെ ഏഴുപേര്‍ സ്‌കൂട്ടറിലെത്തി പെണ്‍കുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടികളുടെ ഒപ്പമുണ്ടായിരുന്ന യുവാവും ക്രൂര മര്‍ദനത്തിനിരയായി. ബി.ജെ.പി നേതാവായ ലക്ഷ്മി നാരായണ്‍ സിങ്ങിന്റെ മകൻ പൂനം ഠാക്കൂര്‍ ആണ് അറസ്റ്റിലായത്. നേരത്തെയും കേസുകളില്‍ പ്രതിയായിട്ടുള്ള ഇയാള്‍ ആഗസ്റ്റിലാണ് ജയില്‍മോചിതനായത്.

Related News