'പൈതൃകത്തിന് എതിരായ ആക്രമണം; ഇന്ത്യ സഖ്യം ഹിന്ദുത്വത്തെ വെറുക്കുന്നു'; ഉദയനിധിക്ക് എതിരെ അമിത് ഷാ

  • 03/09/2023

ന്യൂഡല്‍ഹി: സനാതന ധര്‍മം പൂര്‍ണമായും തുടച്ചുനീക്കപ്പെടണമെന്ന ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തിന് എതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉദയനിധിയുടേത് പൈതൃകത്തിനെതിരായ ആക്രമണമാണെന്ന് അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ സഖ്യമായ ഇന്ത്യ ഹിന്ദുത്വത്തെ വെറുക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഉദനനിധിയുടെ പരാമര്‍ശമെന്നും അദ്ദേഹം പറഞ്ഞു.


നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലെ ദുംഗര്‍പുരില്‍ ബിജെപിയുടെ പരിവര്‍ത്തന്‍ യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ സംഖ്യത്തിന്റെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെയും പ്രീണന തന്ത്രത്തിന്റെയും ഭാഗമാണ് ഉദയനിധിയുടെ പരാമര്‍ശം. കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യ സഖ്യം സനാതന ധര്‍മത്തെ അപമാനിക്കുകയാണ്.

ഡിഎംകെയുടെയും കോണ്‍ഗ്രസിന്റേയും നേതാക്കള്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി സനാതന ധര്‍മം അവസാനിപ്പിക്കുന്നതിനെക്കുറിച്ച്‌ സംസാരിക്കുന്നു. ഇതാദ്യമായല്ല അവര്‍ സനാതന ധര്‍മത്തെ അപമാനിക്കുന്നത്. ഇതിന് മുമ്ബ് മന്‍മോഹന്‍ സിങ് ബജറ്റിലെ ആദ്യ അവകാശം ന്യൂനപക്ഷങ്ങള്‍ക്കാണെന്ന് പറഞ്ഞു. എന്നാല്‍ ബജറ്റിലെ ആദ്യ അവകാശം പാവങ്ങള്‍ക്കും ആദിവാസികള്‍ക്കും ദലിതകള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കുമാണെന്ന് ഞങ്ങള്‍ പറഞ്ഞു. ഇന്ന്കോ

ണ്‍ഗ്രസ് പാര്‍ട്ടി പറയുന്നത് മോദി വിജയിച്ചാല്‍ സനാതനം ഭരിക്കുമെന്നാണ്. രാഹുല്‍ ഗാന്ധി തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ-ത്വ യ്ബയുമായാണ് ഹിന്ദു സംഘടനകളെ താരതമ്യപ്പെടുന്നത്. ഹിന്ദു സംഘടനകള്‍ ലഷ്‌കര്‍ ഇ-ത്വയ്ബയെക്കാള്‍ അപകടകാരികളാണെന്ന് വരെ രാഹുല്‍ പറഞ്ഞു- അമിത് ഷാ ആരോപിച്ചു. 

Related News