പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇന്ത്യയുടെ പേര് ഭാരത് എന്നാക്കുമെന്ന് റിപ്പോര്‍ട്ട്

  • 05/09/2023

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്‍റെ പേര് മാറ്റാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ പേര് ഔദ്യോഗികമായി ഭാരത് എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ടു ചെയ്തു. വിഷയത്തില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.


സെപ്തംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം. ഔദ്യോഗിക പ്രമേയത്തിലൂടെ പേരുമാറ്റം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജി20 നേതാക്കള്‍ക്ക് സെപ്തംബര്‍ ഒമ്ബതിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒരുക്കുന്ന അത്താഴവിരുന്നിലേക്കുള്ള ക്ഷണക്കത്തില്‍ 'പ്രസിഡണ്ട് ഓഫ് ഭാരത്' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. പ്രസിഡണ്ട് ഓഫ് ഇന്ത്യ എന്നാണ് ഇതുവരെ രാഷ്ട്രപതിയുടെ ഔദ്യോഗിക രേഖകളില്‍ ഉണ്ടായിരുന്നത്. ഭരണഘടനയുടെ ഒന്നാം ആര്‍ട്ടിക്കിളാണ് രാജ്യത്തിന്റെ പേരിനെ കുറിച്ച്‌ പരാമര്‍ശിക്കുന്നത്. പേരുമാറ്റം സാധ്യമാകണമെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്.

Related News