കേരളഹൗസിലെ പ്രത്യേക പ്രതിനിധി വേണു രാജാമണിയുടെ സേവനം സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

  • 07/09/2023

കേരളഹൗസിലെ പ്രത്യേക പ്രതിനിധി വേണു രാജാമണിയുടെ സേവനം സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു. ഈ മാസം 16 ന് സേവനകാലാവധി അവസാനിക്കാനിരിക്കെ പതിവ് പോലെ ഒരുവര്‍ഷം കൂടി നീട്ടിനല്‍കിയില്ല. പകരം 15 ദിവസം മാത്രമാണ് കൂടുതല്‍ അനുവദിച്ചത്. പൊതുഭരണ വകുപ്പില്‍ നിന്നും ഇറങ്ങിയ ഉത്തരവ് അനുസരിച്ചു ഈ മാസം മുപ്പതാം തീയതി വേണുരാജാമണിക്ക് സേവനം അവസാനിപ്പിക്കേണ്ടിവരും.


വിദേശ രാജ്യങ്ങളുമായിട്ടുള്ള കേരളത്തിന്റെ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് മുൻ നെതര്‍ലൻഡ് അംബാസഡര്‍ കൂടിയായ വേണുരാജാമണിയെ നിയോഗിച്ചിരുന്നത്. യുക്രൈൻ യുദ്ധക്കെടുതിക്കിടയില്‍ നിന്നും മലയാളി വിദ്യാര്‍ത്ഥികളെ രക്ഷിക്കാനും വേണുരാജാമണി മുൻകൈ എടുത്തിരുന്നു. കേരള ഹൗസിലെ വേണുരാജാമണിയുടെ ഓഫീസ് റൂം ആണ് പ്രത്യേക പ്രതിനിധിആയതോടെ പ്രൊഫ. കെവി തോമസിനു അനുവദിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിന് അടക്കം ചുക്കാൻ പിടിച്ചതും മുൻ ഐ എഫ് എസ് ഉദ്യോഗസ്ഥൻ കൂടിയായ വേണുരാജാമണി ആയിരുന്നു. 

Related News