ടിഡിപി നേതാക്കള്‍ വീട്ടുതടങ്കലില്‍, അണികളോട് സംയമനം പാലിക്കണമെന്ന് ചന്ദ്രബാബു നായിഡു; പവൻ കല്യാണിന് അനുമതിയില്ല

  • 09/09/2023

ബംഗലൂരു: ടിഡിപി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡുവിനെ ഇന്ന് വൈകിട്ട് തന്നെ കോടതിയില്‍ ഹാജരാക്കിയേക്കും. ആന്ധ്രയിലെ നന്ത്യാലില്‍ നിന്നാണ് നായിഡുവിനെ ആന്ധ്ര പൊലീസിന്റെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. 


നിലവില്‍ നായിഡു ഉള്ളത് ഗുണ്ടൂരിലെ സിഐഡി ഓഫിസിലാണ്. വിജയവാഡയിലെ മെട്രോ പൊളിറ്റൻ മജിസ്ട്രറ്റ് കോടതിയില്‍ ആണ് നായിഡുവിനെ ഹാജരാക്കുക. കോടതിക്ക് പുറത്ത് വൻ സുരക്ഷാ സന്നാഹമാണ് നിലയുറപ്പിച്ചിട്ടുള്ളത്. അതേസമയം, ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റില്‍ നിയമപോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് ടിഡിപി. മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകൻ സിദ്ധാര്‍ഥ് ലുത്രയാണ് നായിഡുവിന് വേണ്ടി മെട്രോ പൊളിറ്റൻ കോടതിയില്‍ ഹാജരാകുന്നത്. 

Related News